നിക്ഷേപകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിന്ന് മുന്നോടിയായി മുൻനിര പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചർ ക്യാപിൽറ്റലിസ്റ്റ് നിക്ഷേപകരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും പരിഷ്കരണ നടപടികൾക്ക് വേഗം കൂട്ടുന്നതിനും ബിസിനസ്സ് തുടങ്ങുന്നതിന്റെ നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനും വേണ്ട നിർദേശങ്ങൾ തേടുന്നതിനായിരുന്നു കൂടിക്കാഴ്ച്ച. ലഭിച്ച പ്രായോഗിക നിർദേശങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ പ്രധാന മന്ത്രി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും സർക്കാർ പ്രതിഞ്ജാബദ്ധമാണ് എന്ന്  പറഞ്ഞു.  ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമനും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രമുഖരിൽ പലരും […]

Update: 2022-01-15 07:21 GMT

ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിന്ന് മുന്നോടിയായി മുൻനിര പ്രൈവറ്റ് ഇക്വിറ്റി, വെഞ്ചർ ക്യാപിൽറ്റലിസ്റ്റ് നിക്ഷേപകരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനും പരിഷ്കരണ നടപടികൾക്ക് വേഗം കൂട്ടുന്നതിനും ബിസിനസ്സ് തുടങ്ങുന്നതിന്റെ നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനും വേണ്ട നിർദേശങ്ങൾ തേടുന്നതിനായിരുന്നു കൂടിക്കാഴ്ച്ച. ലഭിച്ച പ്രായോഗിക നിർദേശങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ പ്രധാന മന്ത്രി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും സർക്കാർ പ്രതിഞ്ജാബദ്ധമാണ് എന്ന്  പറഞ്ഞു. 

ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമനും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത പ്രമുഖരിൽ പലരും നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് സർക്കാർ കൈകൊണ്ട് വരുന്ന നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.

Tags:    

Similar News