അടിസ്ഥാന സൗകര്യ വികസനം; സര്‍ക്കാരിന്റേത് വന്‍ നിക്ഷേപം

നിക്ഷേപം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് സിഎജി

Update: 2025-11-05 14:44 GMT

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സര്‍ക്കാര്‍, അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയെന്ന് സിഎജി. ഇത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും റിപ്പോര്‍ട്ട്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂലധന ചെലവിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് റോഡ്, റെയില്‍വേ മേഖലകള്‍ക്കായാണ്.

ഇതുവരെ മൂലധന ചെലവിനുള്ള ബജറ്റ് വിഹിതത്തിന്റെ 52 ശതമാനം ചെലവഴിച്ചു. അതായത് റോഡ് -ഗതാഗത മന്ത്രാലയംബജറ്റിന്റെ 63% ചെലവഴിച്ചു. ഹൈവേകള്‍, റെയില്‍വേ മന്ത്രാലയം 57% ഉം ചെലവഴിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മികച്ച മുന്നേറ്റമാണ് രാജ്യം നടത്തുന്നത്.

എന്നാല്‍ പെട്രോളിയം & പ്രകൃതിവാതക മന്ത്രാലയവും സാമ്പത്തിക കാര്യ വകുപ്പും വകയിരുത്തിയതിന്റെ 2 ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ശാസ്ത്ര സാങ്കേതിക വകുപ്പ് 20,000 കോടി വിഹിതത്തില്‍ ഒരു രൂപ പോലും ചെലവഴിച്ചില്ല.

സര്‍ക്കാര്‍ മൂലധന ചെലവ് വര്‍ഷം തോറും 40% വര്‍ദ്ധിച്ച് 5.8 ട്രില്യണ്‍ ആയി, ബജറ്റിന്റെ 6.6% വളര്‍ച്ചാ ലക്ഷ്യത്തേക്കാള്‍ വളരെ കൂടുതലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പൊതുനിക്ഷേപത്തിലൂടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എങ്കിലും, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി നിയന്ത്രണത്തിലാണ്, കൂടാതെ ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതിന്റെ സൂചനകളും ഡേറ്റയിലുണ്ട്.2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 4.4% എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് നോമുറ, മോത്തിലാല്‍ ഓസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

Tags:    

Similar News