രാജ്യത്ത് സമ്പത്ത് വര്‍ധിക്കുന്നത് 1% പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്

ജനങ്ങള്‍ക്കിടയിലുള്ള അന്തരം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്

Update: 2025-11-04 15:19 GMT

രാജ്യത്ത് സമ്പത്ത് വര്‍ധിക്കുന്നത് ഒരു ശതമാനം പേര്‍ക്ക് മാത്രമെന്ന് ജി20 റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വം കുറയുമ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള അന്തരം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട്.

2000 നും 2023 നും ഇടയില്‍ ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളുടെ സമ്പത്ത് 62 ശതമാനം വര്‍ദ്ധിച്ചതായാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍സി നിയോഗിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ആഗോള അസമത്വം 'അടിയന്തര' തലങ്ങളില്‍ എത്തിയിട്ടുണ്ടെന്നും ഇത് ജനാധിപത്യത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും കാലാവസ്ഥാ പുരോഗതിക്കും ഭീഷണിയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഒരു ശതമാനം പേരില്‍ മാത്രം സമ്പത്ത് 62% വര്‍ധനയുണ്ടാകുമ്പോള്‍ താഴെത്തട്ടിലുള്ളവരില്‍ ഒരു ശതമാനം മാത്രമാണ് സമ്പത്ത് വര്‍ധിക്കുന്നത്.

ചൈന, ഇന്ത്യ തുടങ്ങിയ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ദ്ധനവ് രാജ്യങ്ങള്‍ക്കിടയിലുള്ള അസമത്വം കുറച്ചു. ഇത് ആഗോള ജിഡിപിയില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വിഹിതം ഒരു പരിധി വരെ കുറച്ചിട്ടുണ്ടെന്നാണ് ജി 20 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

Tags:    

Similar News