രാജ്യത്ത് പ്രോപ്പര്‍ട്ടി സെക്ടര്‍ ആകര്‍ഷകമെന്ന് ജെഫറീസ്

ഏറ്റവും ഭീഷണിയില്‍ നില്‍ക്കുന്ന സെക്ടര്‍ ഐടി

Update: 2025-11-14 14:47 GMT

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ആകര്‍ഷകമായി നില്‍ക്കുന്നത് പ്രോപ്പര്‍ട്ടി സെക്ടറാണെന്ന് ജെഫറീസ്. കമ്പനികളുടെ കടം കുറഞ്ഞതും വില്‍പ്പനയിലെ മുന്നേറ്റവും പിന്തുണയാവും.

അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ ജെഫറീസ് പുറത്തുവിട്ട 'ഗ്രീഡ് & ഫിയര്‍' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും ഭീഷണിയില്‍ നില്‍ക്കുന്ന സെക്ടര്‍ ഐടിയാണ്. എഐ വെല്ലുവിളിയാണ് ഇതിന് കാരണമെന്നും ക്രിസ്റ്റഫര്‍ വുഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നിരവധി പ്രോപ്പര്‍ട്ടി ഓഹരികള്‍ അവരുടെ ദീര്‍ഘകാല ശരാശരി മൂല്യത്തേക്കാള്‍ താഴ്ന്ന നിലയിലാണ് ഇപ്പോഴും വ്യാപാരം ചെയ്യുന്നത്.പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംയോജിത അറ്റ കടം 2019 സാമ്പത്തിക വര്‍ഷത്തെ 52,000 കോടിയില്‍ നിന്ന് 26 അവസാനത്തോടെ 2,800 കോടിയിലെത്തും. ഇത് എന്ന റെക്കോര്‍ഡ് താഴ്ചയായിരിക്കുമെന്നും ജെഫറീസ് വ്യക്തമാക്കി.

ഇത് കമ്പനികളെ പുതിയ പ്രോപ്പര്‍ട്ടികള്‍ ഏറ്റെടുക്കാനും വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനും സഹായിക്കും.ഏഴ് ലിസ്റ്റഡ് ഡെവലപ്പര്‍മാരുടെ പ്രീ-സെയില്‍സ് 2026ല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 22% വളര്‍ച്ച നേടുമെന്നും ക്രിസ്റ്റവര്‍ വുഡ് വ്യക്തമാക്കി. അതേസമയം,

ഡിഎല്‍എഫ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ശോഭ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഒബ്‌റോയ് റിയല്‍റ്റി തുടങ്ങിയ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകളും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം, പ്രോപ്പര്‍ട്ടി മേഖല തിളങ്ങുമ്പോള്‍, ഇന്ത്യന്‍ ഐടി സര്‍വീസ് മേഖല കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും. ഐടി കമ്പനികളുടെ വരുമാന വളര്‍ച്ച 2026ന്റെ രണ്ടാം പാദത്തില്‍ 1.6% ആയി കുത്തനെ കുറഞ്ഞു. 

Tags:    

Similar News