രൂപയുടെ തളര്‍ച്ചാ കാലം അവസാനിച്ചതായി ജെഫറീസ്

അനിശ്ചിതത്വങ്ങളെ അതിജീവിക്കാന്‍ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ സജ്ജം

Update: 2025-11-16 10:10 GMT

ഇന്ത്യന്‍ രൂപയുടെ തളര്‍ച്ചാ കാലം അവസാനിച്ചതായി ജെഫറീസ്്. വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ സജ്ജമാണെന്നും റിപ്പോര്‍ട്ട്.

രൂപ സ്ഥിരതയാര്‍ജ്ജിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം ആരംഭിച്ച ശേഷംഎമര്‍ജിങ് വിപണി കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ രൂപയായിരുന്നു. 2025-ല്‍ 3.4% ഇടിഞ്ഞ് 88.7 രൂപയ്ക്ക് അടുത്തായിരുന്നു വിനിമയ നിരക്ക്. എന്നാല്‍, ഈ തകര്‍ച്ചയ്ക്ക് ശേഷം രൂപ സ്ഥിരത കൈവരിച്ചു എന്നാണ് ജെഫറീസ് വിലയിരുത്തുന്നത്.

ഇതിന് പിന്നിലെ പ്രധാന കാരണം, ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് ഘടകങ്ങളാണ്. അതായത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.5% എന്ന, 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

11 മാസത്തെ ഇറക്കുമതിക്ക് മതിയായ 690 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരവും രൂപയുടെ സ്ഥിരതയ്ക്ക് കരുത്തേകുന്നു. അതേസമയം, ശക്തമായ ആഭ്യന്തര നിക്ഷേപ അടിത്തറയും, വളരുന്ന സാമ്പത്തിക സൂചനകളും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയെ ഒരു സുരക്ഷിത താവളമാക്കി മാറ്റുന്നുവെന്നും ജെഫറീസ് വ്യക്തമാക്കി. 

Tags:    

Similar News