ഇനി ഒരുമിച്ച് കൃഷിയിറക്കാം, കേരളാ ബജറ്റിന്റെ കാർഷിക വഴി
കേരളത്തിന്റെ പലഭാഗത്തുള്ള കൃഷിയിടങ്ങള്‍ ഇന്ന് തരിശ്ഭൂമികളാണ്. അവയെ പച്ചപ്പണിയിക്കാന്‍ പ്രാപ്തമാക്കുന്നൊരു ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ധനകാര്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കുള്ള ആകെ അടങ്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത് 881.96 കോടി രൂപയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ച്ത്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിന് പുറമെ പുതിയ പദ്ധതികളും 25-ാംമത് ബജറ്റ് മുന്നോട്ട് വച്ചിട്ടുണ്ട്. നെല്‍ കൃഷി നെല്‍ കൃഷിക്ക് 76 കോടി […]
കേരളത്തിന്റെ പലഭാഗത്തുള്ള കൃഷിയിടങ്ങള്‍ ഇന്ന് തരിശ്ഭൂമികളാണ്. അവയെ പച്ചപ്പണിയിക്കാന്‍ പ്രാപ്തമാക്കുന്നൊരു ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ധനകാര്യ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കുള്ള ആകെ അടങ്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത് 881.96 കോടി രൂപയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ച്ത്. കാര്‍ഷിക മേഖലയുടെ വികസനത്തിനായി നിലവിലെ പദ്ധതികളുടെ വിപുലീകരണത്തിന് പുറമെ പുതിയ പദ്ധതികളും 25-ാംമത് ബജറ്റ് മുന്നോട്ട് വച്ചിട്ടുണ്ട്.
നെല്‍ കൃഷി
നെല്‍ കൃഷിക്ക് 76 കോടി രൂപ അനുവദിച്ചു. കൂടാതെ നെല്ലിന്റെ താങ്ങ് വില 28.50 രൂപയായി വര്‍ധിപ്പിച്ചു. താങ്ങുവില ഉയര്‍ത്തുന്നതാനായി 50 കോടി രൂപ അനുവദിച്ചു. ഇത് കൂടാതെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ പദ്ധതി ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, തൊഴിലാളികള്‍, സെലിബ്രിറ്റികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യക്തികളെ ഇതില്‍ ഉള്‍പ്പെടുത്തും. സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉല്‍പാദനോപാദികള്‍ക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നല്‍കും. നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 3000 രൂപ നിരക്കില്‍ റോയല്‍ട്ടി നല്‍കുന്നതിന് 60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിന്ന് കോള്‍ മേഖലയെ സംരകക്ഷിക്കുന്നതിനും നെല്ല് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തും.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടങ്കല്‍ 14 കോടി രൂപയില്‍ നിന്നും 25 കോടി രൂപയായി ഉയര്‍ത്തും. കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇക്കോഷോപ്പുകളുടെ പുതിയ ശൃഖല സ്ഥാപിക്കും. കൂടാതെ മലയോര മേഖലയില്‍ ഉത്പാദിപ്പിക്കുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കേട് കൂടാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് കോള്‍ഡ് ചെയിന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി 10 കോടി രൂപ വകയിരുത്തും. നാളികേര വികസനത്തിനായി 73.90 കോടി രൂപ വകയിരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയും കേരരക്ഷാവാരം ആചരിക്കും. റംബൂട്ടാന്‍, ലിച്ചി, മാംഗോസ്റ്റീന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ കൃഷികൂടുതല്‍ വ്യാപിപ്പിക്കും. പദ്ധതിക്കായി 18.92 കോടി രൂപ വകയിരുത്തും.
മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍
കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍ രൂപികരിക്കും. കൂടാതെ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി സ്ഥാപിക്കും. ഇതിനായി നിലവില്‍ 20 കോടി രൂപ അനുവദിച്ചു.
മറ്റ് പ്രഖ്യാപനങ്ങള്‍
കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കും. മരച്ചീനിയില്‍നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സെന്ററുകള്‍ ആരംഭിക്കും. മലയോര മേഖലയില്‍ ഉള്‍പ്പടെ കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി അനുവദിച്ചു. റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി രൂപ വകയിരുത്തും. റബ്ബര്‍ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ
കാലഘട്ടത്തില്‍ റബ്ബറിന്റെ വിലയും ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആവിഷ്‌കരിക്കും. റബ്ബറൈസ്ഡ് റോഡുകള്‍ കൂടുതലായി നിര്‍മ്മിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും. കൂടാതെ പ്ലാന്റേഷന്‍ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍കപ്പടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവകയ്ക്കാപ്പം പുതിയ വിളകള്‍ കൂടി ഉള്‍പ്പെടുത്തും.
ചക്കകൊണ്ടുള്ള സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. മഞ്ഞള്‍കൃഷി സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും. വിളനാശം തടയാന്‍ 51 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കാര്‍ബണ്‍ തുല്യതാ കാര്‍ഷിക രീതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി 6 കോടി രൂപ വകയിരുത്തും. കര്‍ഷകര്‍ക്കും വിളകള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള വിഹിതം 30 കോടിയായി ഉയര്‍ത്തി. പ്രകൃതി ദുരന്തങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായത്തിന് 7 കോടി രൂപ നല്‍കും.
കാര്‍ഷിക സേവന കേന്ദ്രങ്ങളും കാര്‍ഷി കര്‍മ്മ സേനകളും കസ്റ്റം ഹയറിംഗ് സെന്ററുകളും സംയോജിപ്പിച്ച് 'കൃഷിശ്രീ കേന്ദ്രങ്ങള്‍' രൂപീകരിക്കുന്നതിന് 19.81 കോടി രൂപ വകയിരുത്തും. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പങ്ക് ഉറപ്പാക്കും. ഇതിനായി അവസാന വര്‍ഷ വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍- ഓര്‍ഗാനിക് ഫാമിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കും, ഈ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും 2500 രൂപ പ്രതിമാസ ഇന്‍സെന്റീവോടെ 6 മാസ പരിശീലന പരിപാടിക്കായി 2.8 കോടി രൂപ അനുവദിക്കും.
