2030നകം രാജ്യത്തെ കയറ്റുമതി 2 ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം, വിദേശ വ്യാപാര നയവുമായി കേന്ദ്രം

  • അഞ്ചു വര്‍ഷം കൂടുമ്പോള്‍ വിദേശ വ്യാപാരം നയം പ്രഖ്യാപിക്കുന്ന രീതിയ്ക്ക് ഇനി മാറ്റം വന്നേക്കും.

Update: 2023-03-31 10:43 GMT

ഡെല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നിന്നുള്ള കയറ്റുമതി രണ്ടുലക്ഷം കോടി ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര നയം. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് നയം പ്രകാശനം ചെയ്തത്. ഏപ്രില്‍ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരും. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ആണ് ഇത് പ്രകാശനം ചെയ്തത്. ഏപ്രില്‍ ഒന്നിന് പുതിയ നയം പ്രാബല്യത്തില്‍ വരും.

പുതിയ നയ പ്രകാരം അര്‍ഹത കണക്കാക്കിയാകും ഇളവുകള്‍ നല്‍കുക. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വഴിയുള്ള കയറ്റുമതി 2030 ആകുമ്പോഴേയ്ക്കും 30,000 കോടി ഡോളറായി വര്‍ധിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണയായി 5 വര്‍ഷം കൂടുമ്പോഴാണ് വിദേശ വ്യാപാര നയം പ്രഖ്യാപിക്കുക. എന്നാല്‍ ഈ കീഴ് വഴക്കത്തില്‍ നിന്നും മാറി ആവശ്യമുള്ള സമയങ്ങളില്‍ നയം പരിഷ്‌ക്കരിക്കാന്‍ സാധിക്കും വിധമുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ഇനി നടത്തുക.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് നിന്നുള്ള കയറ്റുമതി 76000- 77000 കോടി ഡോളറില്‍ എത്തുമെന്ന് ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 67600 കോടി ഡോളറായിരുന്നു. ഫരീദാബാദ്, മൊറാദാബാദ്, മിര്‍സാപൂര്‍, വാരാണസി എന്നീ നഗരങ്ങള്‍ കയറ്റുമതി രംഗത്ത് മികച്ച പ്രകടനമാണ് കാാഴ്ച്ചവെച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News