ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറുമോ? പാചക വാതക സിലിണ്ടറിന്209 രൂപ കൂട്ടി

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല

Update: 2023-10-01 04:31 GMT

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതര സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 209 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം 158 രൂപയുടെ കുറവ് വാണിജ്യ എല്‍പിജി വിലയില്‍ വരുത്തിയിരുന്നു. പുതുക്കിയ വില ഇന്ന് മുതല്‍ നിലനില്‍ വന്നും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല. 

ഇന്നു മുതല്‍ കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില.ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപയായി വര്‍ധിച്ചു. 

ഒക്‌ടോബർ മാസത്തിൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ വിലയും വർദ്ധിപ്പിച്ചതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പ്രഖ്യാപിച്ചു, ഇത് തുടർച്ചയായ രണ്ടാം മാസത്തിലാണ് വില വർധന നടപ്പാക്കുന്നത്. സെപ്റ്റംബറിലെ 8.60 ഡോളര്‍/എംഎംബിടിയു (മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്) എന്നതിൽ നിന്ന് 9.20 ഡോളര്‍/എംഎംബിടിയു ആയാണ് വില ഉയര്‍ത്തിയത്. അന്തിമ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സിഎന്‍ജി, പിഎന്‍ജി വിലകളിലെ വര്‍ധനയ്ക്കാണ് ഇത് നയിക്കുക.

Tags:    

Similar News