സ്വര്‍ണാഭരണ ഇറക്കുമതിയിലെ നിയന്ത്രണം സെസുകള്‍ക്ക് ബാധകമല്ല

  • ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപരക്കരാറിനു കീഴിലെ ഇറക്കുമതിക്കും നിയന്ത്രണമില്ല
  • വിശദീകരണം അവ്യക്തത നിലനിന്നിരുന്ന സാഹചര്യത്തില്‍

Update: 2023-07-16 05:12 GMT

ചിലയിനം സ്വര്‍ണ്ണാഭരണങ്ങള്‍ക്കും സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  ഇറക്കുമതി നിയന്ത്രണങ്ങള്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് (സെസ്) ബാധകമല്ല. പുതിയ നിയന്ത്രണങ്ങള്‍ സെസുകള്‍ക്ക്  ബാധകമാണോയെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്ന സാഹചര്യത്തിലാണ്  വ്യക്തത വരുത്തിയിട്ടുള്ളത്.

സ്വർണ്ണം കൊണ്ട് നിർമ്മിച്ച അൺസ്റ്റഡ് ആഭരണങ്ങളുടെയും സ്വർണ്ണം കൊണ്ട് നിർമ്മിച്ച മറ്റ് സാധനങ്ങളുടെയും ഇറക്കുമതി തടയുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്‍ടി)  കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപരക്കരാറിനു കീഴിലുള്ള ഇറക്കുമതിക്ക് ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. 

അനിവാര്യമല്ലാത്ത ഇനങ്ങളുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരിക്കുന്നത്. 

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ കാലയളവില്‍ സ്വര്‍ണ്ണ ഇറക്കുമതി വാര്‍ഷിക അടിസ്ഥാനത്തില്‍ ഏകദേശം 40 ശതമാനം കുറഞ്ഞ് 4.7 ബില്യണ്‍ ഡോളറായി. അതേസമയം ജൂണിൽ സ്വർണ്ണ ഇറക്കുമതി 82.38 ശതമാനം ഉയർന്ന് 5 ബില്യൺ ഡോളറിലെത്തി. രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിക്ക് 15 ശതമാനം തീരുവയാണ് ചുമത്തുന്നത്.. യുഎഇ, ഇന്തോനേഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്.

Tags:    

Similar News