ഓഹരി വിപണി സെറ്റില്‍മെന്റ് ഒരേ ദിവസം നടപ്പിലാക്കാൻ സെബി

  • വിപണിയിലെ സെറ്റില്‍മെന്റുകള്‍ തല്‍ക്ഷണം തീര്‍പ്പാക്കുന്നതിനുള്ള പ്രാഥമിക നടപടി
  • സെറ്റില്‍മെന്റ് സൈക്കിള്‍ ഘട്ടംഘട്ടമായി നടപ്പാക്കും
  • കാര്യക്ഷമമായ വില കണ്ടെത്തലിനെ നടപടി ബാധിക്കുമെന്നും ആശങ്ക

Update: 2023-12-23 06:02 GMT

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി; SEBI) രണ്ട് ഘട്ടങ്ങളിലായി ടി+0 ((ട്രേഡ് സെയിം ഡേ, T+0) എന്നറിയപ്പെടുന്ന ഒരേ ദിവസത്തെ സെറ്റില്‍മെന്റ് സൈക്കിള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഓഹരി വിപണിയിലെ വ്യാപാരം തല്‍ക്ഷണം തീര്‍പ്പാക്കുന്നതിനുള്ള പ്രാഥമിക നടപടിയായാണ് ഇത് കാണുന്നത്.

നിലവിലെ ടി+1 (ട്രേഡ് പ്ലസ് വണ്‍ ഡേ) സൈക്കിളിന് പുറമെ ഇക്വിറ്റി ക്യാഷ് സെഗ്മെന്റിനായി ഹ്രസ്വമായ ടി+0 സെറ്റില്‍മെന്റ് സൈക്കിള്‍ ഒരു ഓപ്ഷണല്‍ മെക്കാനിസമായി പരിഗണിക്കുകയാണ്.

'ഇന്ന് വിശ്വാസ്യത, കുറഞ്ഞ ചെലവ്, ഇടപാടുകളുടെ ഉയര്‍ന്ന വേഗത എന്നിവ നിക്ഷേപകരെ പ്രത്യേക അസറ്റ് ക്ലാസുകളിലേക്ക് ആകര്‍ഷിക്കുന്ന സവിശേഷതകളാണ്. തീര്‍പ്പാക്കല്‍ സമയം കുറയ്ക്കുകയും തന്മൂലം ഇന്ത്യന്‍ സെക്യൂരിറ്റികളിലെ ഇടപാടിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നത് നിക്ഷേപകരെ ഈ അസറ്റ് ക്ലാസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിയും', ഡിസംബര്‍ 22 ന് പുറത്തിറക്കിയ ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവിച്ചു.

ഇത് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെഗുലേറ്റര്‍ പദ്ധതിയിടുന്നത്. ഘട്ടം 1 ല്‍, ഉച്ചയ്ക്ക് 1:30 വരെ എടുക്കുന്ന ട്രേഡുകള്‍ക്ക് ഓപ്ഷണല്‍ ടി+0 സൈക്കിള്‍ നടപ്പിലാക്കും. തുടര്‍ന്ന്, ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റില്‍മെന്റ് വൈകുന്നേരം 4:30-നകം പൂര്‍ത്തിയാക്കണം.

രണ്ടാം ഘട്ടത്തില്‍, ഫണ്ടുകള്‍ക്കും സെക്യൂരിറ്റികള്‍ക്കുമായി ഒരു ഓപ്ഷണല്‍ തല്‍ക്ഷണ ട്രേഡ്-ടു-ട്രേഡ് സെറ്റില്‍മെന്റ് ഉണ്ടായിരിക്കും. ഇതില്‍ ഉച്ചയ്ക്ക് 3.30 വരെ കച്ചവടം നടക്കും. ഓപ്ഷണല്‍ തല്‍ക്ഷണ സെറ്റില്‍മെന്റിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കിയ ശേഷം, ഓപ്ഷണല്‍ ടി+0 യുടെ ഒന്നാം ഘട്ടം നിര്‍ത്തലാക്കും. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റുചെയ്ത മികച്ച 500 കമ്പനികളായിരിക്കും തുടക്കത്തില്‍, ടി+0 സെറ്റില്‍മെന്റിന് യോഗ്യതയുള്ള സെക്യൂരിറ്റികള്‍.

ഇത് ക്ലയന്റുകളുടെ ഫണ്ടിംഗ് ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയില്‍, റീട്ടെയില്‍ നിക്ഷേപകരില്‍ ഉയര്‍ന്ന ശതമാനം ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് മുന്‍കൂര്‍ ഫണ്ടുകളും സെക്യൂരിറ്റികളും കൊണ്ടുവരുമെന്ന് റെഗുലേറ്റര്‍ പറഞ്ഞു.

ഈ സെറ്റില്‍മെന്റ് സൈക്കിളിന് ഇക്വിറ്റികളെ ഒരു അസറ്റ് ക്ലാസ് എന്ന നിലയില്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും.

ഈ പുതിയ സംവിധാനത്തില്‍ വിവിധ കക്ഷികള്‍ക്ക് മറ്റ് ആശങ്കകളും ഉണ്ടായിരുന്നു. ഇത് ലിക്വിഡിറ്റി വിഘടനത്തിന് കാരണമാകുമെന്നും കാര്യക്ഷമമായ വില കണ്ടെത്തലിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വ്യത്യസ്ത സെറ്റില്‍മെന്റ് സൈക്കിളുകളില്‍ ഒരേ സെക്യൂരിറ്റികളുടെ വിലയില്‍ വ്യത്യാസമുണ്ടാകാം. വിപണി പങ്കാളികള്‍ക്ക് ടി + 0, ടി + 1 വിപണികള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ലിക്വിഡിറ്റിയും വില സംബന്ധിച്ച വ്യത്യാസങ്ങളും പരിഹരിക്കപ്പെടുമെന്ന് സെബി കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പറയുന്നു.

Tags:    

Similar News