ആഗോള നിക്ഷേപ കോണ്‍ഫറന്‍സിന് ആതിഥ്യമരുളി സൗദി അറേബ്യ

  • കോണ്‍ഫറന്‍സ് നടക്കുന്നത് നവംബര്‍ 25 മുതല്‍ 27 വരെ റിയാദില്‍
  • നിക്ഷേപ പ്രോത്സാഹന ഏജന്‍സികള്‍,കോര്‍പറേറ്റുകള്‍,ബഹുമുഖ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും
  • ആഗോള സാമ്പത്തിക പ്രവണതകളും അവസരങ്ങളും ചര്‍ച്ച ചെയ്യും

Update: 2024-04-29 10:34 GMT

ആഗോള നിക്ഷേപ കോണ്‍ഫറന്‍സിന് ആതിഥ്യമേകാന്‍ തയ്യാറെടുത്ത് സൗദി അറേബ്യ. നവംബര്‍ 25 മുതല്‍ 27 വരെ റിയാദില്‍ 28 മത് വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സികളുടെ (WAIPA) വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സ് നടക്കും. ആഗോള സാമ്പത്തിക പ്രവണതകളും അവസരങ്ങളും ചര്‍ച്ച ചെയ്യാന്‍ നിക്ഷേപ പ്രോത്സാഹന ഏജന്‍സികള്‍,കോര്‍പറേറ്റുകള്‍,ബഹുമുഖ സ്ഥാപനങ്ങള്‍,മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് സൗദി നിക്ഷേപ മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ഫണ്ടിംഗ് ഹബ് എന്ന നിലയിലുള്ള സൗദിയുടെ സ്ഥാനത്തിന് അടിവരയിടുന്നതാണ് അതിഥേയരായി രാജ്യത്തെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള നിക്ഷേപ സമൂഹത്തെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നമ്മുടെ ലോകോത്തര നിക്ഷേപ ആവാസവ്യവസ്ഥയും ദീര്‍ഘകാല രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയും ചേര്‍ന്ന് രാജ്യം ഒരു ആഗോള നിക്ഷേപ കേന്ദ്രമായി വികസിക്കുന്നത് കണ്ടെന്ന് അല്‍ ഫാലിഹ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വരും വര്‍ഷങ്ങളില്‍ ആഗോള നിക്ഷേപ മേഖലയെ രൂപപ്പെടുത്തുന്ന പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ലോക നിക്ഷേപ സമ്മേളനം മാറുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോള നിക്ഷേപ കോണ്‍ഫറന്‍സ് സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുള്ള നഗരത്തില്‍ നടക്കുന്നതില്‍ അഭിമാനിക്കുന്നെന്ന് WIPA എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഇസ്മായില്‍ ഇര്‍സാഹിന്‍ പറഞ്ഞു. ഓരോ പതിപ്പിലും സുസ്ഥിരവും വികസനത്തിനുള്ള മാര്‍ഗനിര്‍ദേശ ശക്തിയെന്ന നിലയിലും ആഗോള നിക്ഷേപ കോണ്‍ഫറന്‍സ് അതിന്റെ പദവി വീണ്ടും ഉറപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News