യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;റെമിറ്റന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു

  • റെമിറ്റന്‍സ് ഫീസ് വര്‍ദ്ധനവ് 15 ശതമാനം
  • അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് റെമിറ്റന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നത്
  • റെമിറ്റന്‍സ് ഫീസ് വര്‍ദ്ധനവിന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കി

Update: 2024-04-05 11:37 GMT

യുഎഇ കറന്‍സി എക്‌സ്‌ചേഞ്ച് ഹൗസുകള്‍ 15 ശതമാനം റെമിറ്റന്‍സ് ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതിനാല്‍ പണമയക്കല്‍ പൂര്‍ണമായും ഡിജിറ്റലാകുമോ. യുഎഇയിലെ താമസക്കാര്‍ വിദേശത്തേക്ക് പണമയക്കുന്ന രീതിയില്‍ വരും ആഴ്ചകളില്‍ ചില പ്രധാന മാറ്റങ്ങള്‍ ഉണ്ടാകും. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് റെമിറ്റന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിയതിന് ശേഷമാണ് മണി എക്‌സ്‌ചേഞ്ച് ഹൗസുകള്‍ പണമയക്കലിന് അധിക ഫീസ് ഈടാക്കാന്‍ നിശ്ചയിച്ചത്.

നാട്ടിലേക്ക് പണമയക്കുന്നതിന് ഫീസ് കൂടുതല്‍ നല്‍കേണ്ടിവരുമെന്നതിനാല്‍ അധികം പേരും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ തയ്യാറായേക്കാം. മെയ് മാസത്തോടെയാകും ഇതില്‍ കൂടുതല്‍ വ്യക്തത വരിക. പണമയക്കല്‍ രീതി തന്നെ മാറിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഡിജിറ്റല്‍ പണമിടപാടിന് ഫീസ് വര്‍ദ്ധനവ് ബാധകമാകില്ല. അതിനാല്‍ തന്നെ ഈ ഓപ്ക്ഷന്‍ തെരഞ്ഞെടുക്കാനാകും കൂടുതല്‍ പേരും തയ്യാറാകുക. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ദരിദ്രരും ഇടത്തരം വരുമാനക്കാരുമായ രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ കഴിഞ്ഞ വര്‍ഷം 3.8 ശതമാനം വര്‍ധിച്ച് 669 ബില്യണ്‍ ഡോളറിലെത്തിയതായി ലോകബാങ്കിന്റെ ഡിസംബറിലെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് വ്യക്തമാക്കുന്നു. ആഗോള പണപ്പെരുപ്പവും കുറഞ്ഞ വളര്‍ച്ചാ സാധ്യതകളും മുന്നില്‍ കണ്ട് ഈ വര്‍ഷം കുടിയേറ്റക്കാരുടെ യഥാര്‍ത്ഥ വരുമാനം കുറയാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയക്കല്‍ സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. പണമയക്കലിന്റെ ഏറ്റവും വലിയ സ്‌ത്രോതസ്സായി യുഎസ് തുടര്‍ന്നു.

Tags:    

Similar News