2,200 കോടിയ്ക്ക്  ഐഐഎഫ്എൽ ഫിനാൻസിന്റെ ഓഹരികൾ സ്വന്തമാക്കി എഡിഐഎ

 അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), ഐഐഎഫ്എൽ ഹോം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ 2,200 കോടി രൂപയ്ക്ക് വാങ്ങി. അബുദാബി സോവറിൻ വെൽത്ത് ഫണ്ടിന്റെ അനുബന്ധ കമ്പനിയിലൂടെയാണ്  നിക്ഷേപം നടത്തുന്നതെന്ന്  ഐഐഎഫ്എൽ ഹോം ഫിനാൻസ് അറിയിച്ചു. 23,617 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ   ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് ഐഐഎഫ്എൽ ഹോം ഫിനാൻസ്. 2006-ൽ സ്ഥാപിതമായ ഐഐഎഫ്എൽ ഹോം ഫിനാൻസിന് 16 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,68,000 സജീവമായ ഉപഭോക്താക്കളുണ്ട്, 3,200-ലധികം ജീവനക്കാർ […]

Update: 2022-06-10 06:34 GMT
അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), ഐഐഎഫ്എൽ ഹോം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ 2,200 കോടി രൂപയ്ക്ക് വാങ്ങി.
അബുദാബി സോവറിൻ വെൽത്ത് ഫണ്ടിന്റെ അനുബന്ധ കമ്പനിയിലൂടെയാണ് നിക്ഷേപം നടത്തുന്നതെന്ന് ഐഐഎഫ്എൽ ഹോം ഫിനാൻസ് അറിയിച്ചു. 23,617 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് ഐഐഎഫ്എൽ ഹോം ഫിനാൻസ്.
2006-ൽ സ്ഥാപിതമായ ഐഐഎഫ്എൽ ഹോം ഫിനാൻസിന് 16 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,68,000 സജീവമായ ഉപഭോക്താക്കളുണ്ട്, 3,200-ലധികം ജീവനക്കാർ ജോലിചെയ്യുന്ന 200-ലധികം ശാഖകളുമുണ്ട്.
ചെറുകിട ഭവന വായ്പകൾ, വസ്തു വായ്പകൾ, കെട്ടിട നിർമ്മാണങ്ങൾക്കുള്ള ധനസഹായം തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹൗസിംഗ് ഡെവലപ്പർമാരുമായി സഹകരിച്ച് പ്രകൃതിക്ക് ഇണങ്ങിയ കെട്ടിടങ്ങളുടെ നിർമ്മാണത്തെയും കമ്പനി പ്രോത്സാഹിപ്പിക്കുന്നു.
1976-ൽ സ്ഥാപിതമായ എഡിഐഎ, അബുദാബി സർക്കാരിന്റെ നിക്ഷേപ സ്ഥാപനമാണ്. അവെൻഡസ് ക്യാപ്പിറ്റലും ( Avendus Capital) ഐഐഎഫ്എൽ സെക്യൂരിറ്റീസുമായിരുന്നു ഐഐഎഫ്എൽ ഹോം ഫിനാൻസിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ.
Tags:    

Similar News