കെവൈസി ദുരുപയോഗം ചെയ്ത് വായ്പ എടുത്തോ ? തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം

  • പാൻ അല്ലെങ്കിൽ ആധാർ പോലെയുള്ള രേഖകൾ ദുരുപയോഗം ചെയ്യാം
  • ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് വർഷത്തിൽ ഒരിക്കൽ സൗജന്യമായി റിപ്പോർട്ട് ലഭ്യമാവും
  • വായ്പകളുടെ ബന്ധപ്പെട്ട സന്ദേശങ്ങളെ അവഗണിക്കാതിരിക്കുക

Update: 2023-07-11 11:22 GMT

പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാവുമോ? പലതരം തട്ടിപ്പുകളുടെ ഈ കാലത്ത് കെവൈസി ദുരുപയോഗം ചെയ്ത് നമ്മളെ കെണിയിലാക്കിയിട്ടുണ്ടെങ്കിൽ വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത് മൂലം സാമ്പത്തിക ബുദ്ധിമുട്ടുകളും നിയമ നടപടികളും നേരിടേണ്ടി വന്നേക്കാം. പാൻ അല്ലെങ്കിൽ ആധാർ കാർഡ് പോലെയുള്ള രേഖകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

വായ്പ രേഖകൾ പരിശോധിക്കുക

ഒന്നിൽ കൂടുതൽ ക്രെഡിറ്റ് ബ്യുറോകളിൽ നിന്ന് ക്രെഡിറ്റ്‌ റിപ്പോർട്ടുകൾ പരിശോധിക്കാം. CIBIL, ഉൾപ്പെടെ Equifax, Experian, HIgh mark തുടങ്ങി നാലു ക്രെഡിറ്റ്‌ ബ്യുറോ കൾ ഇന്ത്യയിൽ നിലവിലുണ്ട്. എല്ലാ വായ്പദായകരും നാലു ബ്യുറോകളിൽ ഏതിലെങ്കിലും ഒന്നിൽ വായ്പ വിവരങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരിക്കണം. ഓരോ ബ്യുറോയിൽ നിന്ന് വർഷത്തിൽ ഒരിക്കൽ സൗജന്യമായി ക്രെഡിറ്റ്‌ റിപ്പോർട്ടുകളുടെ പതിപ്പ് ലഭിക്കാനുള്ള അവകാശം നമുക്ക് ഉണ്ട്. നമ്മുടെ അറിവിൽ പെടാത്ത ഏതെങ്കിലും. ലോൺ അക്കൗണ്ടുകൾ ,ലോൺ അന്വേഷണങ്ങൾ, വായ്പ അപേക്ഷകൾ നിലവിൽ രേഖപെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

സന്ദേശങ്ങളെ അവഗണിക്കാതിരിക്കുക

വായ്പയുമായി ബന്ധപ്പെട്ട ഇമെയിലുകൾ. കത്തുകൾ. എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. അപ്രതീക്ഷിതമായ ലോൺ അപ്പ്രൂവൽ അല്ലെങ്കിൽ ലോൺ നിരസിച്ച സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഇത്തരത്തിൽ ഉള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ വായ്പ ദാതാവുമായി ബന്ധപ്പെട്ട് നമ്മുടെ രേഖകൾ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്. വായ്പ സംബന്ധമായ കബളിപ്പിക്കൽ നടന്നുവെന്നു സംശയം തോന്നുന്നെങ്കിൽ സന്ദേശം ലഭിച്ച വായ്പ ദാതാവിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ട് ആശങ്കകൾ ദുരീകരിക്കണം.

പോലീസിൽ റിപ്പോർട്ട്‌ ചെയ്യണം

കെവൈസി ദുരുപയോഗം അല്ലെങ്കിൽ തട്ടിപ്പുകളെ സംബന്ധിച്ചോ വ്യക്തമായ ധാരണ ലഭിച്ചാൽ പോലീസിൽ റിപ്പോർട്ട്‌ ചെയ്യുക. ശേഖരിച്ച എല്ലാ തെളിവുകളും ഹാജരാക്കി അന്വേഷണ നടപടികളിലേക്ക് നീങ്ങും.

തട്ടിപ്പിൽ നിന്ന് സുരക്ഷിതരാവുക

സ്വകാര്യ വിവരങ്ങളുടെ സുരക്ഷക്കായി വേണ്ട നടപടികൾ കൈക്കൊള്ളണം. ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുകയും അത് പതിവായി മാറ്റുകയും വേണം. സെൻസിറ്റീവ് ആയ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് കഴിവതും ഒഴിവാക്കണം

വിദഗ്ധ ഉപദേശം തേടണം

ഇത്തരം തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളെ സംബന്ധിച്ച് അറിവുകളിൽ വ്യക്തതയില്ലായ്മ ഉണ്ടെങ്കിൽ നിയമപരമായ വിദഗ്ധ ഉപദേശം സ്വീകരിക്കണം.

Similar News