എന്താണ് എഫ് സി എന്‍ ആര്‍ അക്കൗണ്ട്?

  ഒരു എഫ് സി എന്‍ ആര്‍ അക്കൗണ്ട് (Foreign currency non-resident bank account) എന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ കറന്‍സിയില്‍ സ്വദേശത്ത് തുറക്കാന്‍ കഴിയുന്ന സ്ഥിര നിക്ഷേപ അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉപയോഗിച്ച് അവര്‍ക്ക് താരതമ്യേന ഉയര്‍ന്ന പലിശ വരുമാനം നേടാനാകും. അവരുടെ റസിഡന്‍സി സ്റ്റാറ്റസ് ഇന്ത്യന്‍ റസിഡന്റ് എന്നതിലേക്ക് മാറുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുന്നതുവരെ, നിലവിലുള്ള പലിശ നിരക്കില്‍ നിക്ഷേപം തുടരാം. ഇന്ത്യയില്‍ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന […]

Update: 2022-01-14 06:09 GMT

ഒരു എഫ് സി എന്‍ ആര്‍ അക്കൗണ്ട് (Foreign currency non-resident bank account) എന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ കറന്‍സിയില്‍...

 

ഒരു എഫ് സി എന്‍ ആര്‍ അക്കൗണ്ട് (Foreign currency non-resident bank account) എന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ കറന്‍സിയില്‍ സ്വദേശത്ത് തുറക്കാന്‍ കഴിയുന്ന സ്ഥിര നിക്ഷേപ അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉപയോഗിച്ച് അവര്‍ക്ക് താരതമ്യേന ഉയര്‍ന്ന പലിശ വരുമാനം നേടാനാകും. അവരുടെ റസിഡന്‍സി സ്റ്റാറ്റസ് ഇന്ത്യന്‍ റസിഡന്റ് എന്നതിലേക്ക് മാറുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുന്നതുവരെ, നിലവിലുള്ള പലിശ നിരക്കില്‍ നിക്ഷേപം തുടരാം.

ഇന്ത്യയില്‍ ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന എന്‍ ആര്‍ ഐകള്‍ക്ക് വിദേശത്ത് സമ്പാദിച്ച പണം എഫ് സി എന്‍ ആര്‍ അക്കൗണ്ടിലൂടെ നിക്ഷേപങ്ങളാക്കി മാറ്റാനാവും. മിക്ക ബാങ്കുകളും എഫ് സി എന്‍ ആര്‍ നിക്ഷേപങ്ങള്‍ താഴെപ്പറയുന്ന കറന്‍സികളിലാണ് ബുക്ക് ചെയ്യുന്നത്.

  1. യുഎസ് ഡോളര്‍
  2. പൗണ്ട് സ്റ്റെര്‍ലിംഗ്
  3. യൂറോ
  4. ജാപ്പനീസ് യെന്‍
  5. ഓസ്ട്രേലിയന്‍ ഡോളര്‍
  6. കനേഡിയന്‍ ഡോളര്‍

നിങ്ങളുടെ പണം വിദേശ കറന്‍സിയില്‍ സൂക്ഷിക്കപ്പെടുന്നതിനാല്‍ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുടെ നഷ്ട സാധ്യതകളില്‍ നിന്നും രക്ഷനേടാം.

എഫ് സി എന്‍ ആര്‍ അക്കൗണ്ടിന്റെ ചില സവിശേഷതകള്‍:

*എഫ് സി എന്‍ ആര്‍ അക്കൗണ്ടുകള്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകളാണ്, സേവിംഗ്സ് അക്കൗണ്ടല്ല. അകാല പിന്‍വലിക്കല്‍, ബാങ്കുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പലിശ ലഭിക്കുകയുള്ളൂ.

*നിങ്ങളുടെ നിലവിലുള്ള നോണ്‍ റെസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍ ആര്‍ ഇ) അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്ത് നിങ്ങള്‍ക്ക് ഒരു എഫ് സി എന്‍ ആര്‍ അക്കൗണ്ട് തുറക്കാം.

*എഫ് സി എന്‍ ആര്‍ അക്കൗണ്ടിലെ നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന പലിശ നികുതി രഹിതമാണ്

*നിക്ഷേപത്തിന്റെ പ്രിന്‍സിപ്പല്‍ തുകയും, അതില്‍ നിന്നു ലഭിക്കുന്ന പലിശയും പൂര്‍ണ്ണമായും തിരിച്ചയക്കാവുന്നതാണ്. ഇത് പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്നതാണ്.

എഫ് സി എന്‍ ആര്‍ അക്കൗണ്ട് എളുപ്പത്തില്‍ തുടങ്ങാന്‍ കഴിയും. അതിന് ആവശ്യമായ പ്രധാന രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.

*പാസ്പോര്‍ട്ട് കോപ്പി
*റെസിഡെന്‍സി സ്റ്റാറ്റസിന്റെ തെളിവ്
*വിദേശത്തെ അഡ്രസിന്റെ തെളിവ്
*ഇന്ത്യയിലെ അഡ്രസിന്റെ തെളിവ് (ഓപ്ഷണല്‍ )
*പാന്‍ കാര്‍ഡിന്റെ കോപ്പി

എഫ് സി എന്‍ ആര്‍ അക്കൗണ്ടിന്റെ പോരായ്മകള്‍:

*എഫ് സി എന്‍ ആര്‍ അക്കൗണ്ട് തുടങ്ങാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ബാങ്ക് വളരെ പ്രധാനമാണ്. നിക്ഷേപങ്ങള്‍ ദുര്‍ബലമായ ബാങ്കില്‍ സൂക്ഷിച്ചാല്‍ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാലും ബാങ്കിന് വരുമാനം തിരികെ നല്‍കാനാകില്ല. സാമ്പത്തിക തകര്‍ച്ചകള്‍ ഉണ്ടാവുമ്പോള്‍ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നു.

*നിങ്ങളുടെ നിക്ഷേപം ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണെങ്കില്‍ പലിശ ലഭിക്കില്ല.

 

Tags:    

Similar News