പി എം എ വൈ സ്‌കീമിലെടുത്ത ഭവന വായ്പ നേരത്തേ അടച്ച് തീര്‍ക്കാമോ?

വരുമാനം കുറഞ്ഞ ഇടത്തട്ടുകാര്‍ക്ക് പലിശ ഇളവ് നല്‍കി തിരിച്ചടവ് ഭാരം ലഘൂകരിക്കുന്ന ഭവന വായ്പാ പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. 2017 ല്‍ പ്രാബല്യത്തിൽ വന്ന പദ്ധതി പിന്നീട് പല ഘട്ടങ്ങളിലായി 2022 മാര്‍ച്ച് വരെ നീട്ടിയിരുന്നു. ഇപ്പോള്‍ സ്‌കീം അവസാനിച്ചെങ്കിലും ഇതനുസരിച്ച് വായ്പ എടുത്തവര്‍ ധാരാളമാണ്. ബോണസായോ മറ്റ് വരുമാനമാര്‍ഗങ്ങളിലൂടെയോ കൂടുതല്‍ പണം കൈയ്യില്‍ വന്നു പെട്ടാല്‍ അത് ഭവന വായ്പാ തിരിച്ചടവിന് ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇവിടെ അത് ചെയ്യുന്നത് […]

Update: 2022-04-18 22:10 GMT

വരുമാനം കുറഞ്ഞ ഇടത്തട്ടുകാര്‍ക്ക് പലിശ ഇളവ് നല്‍കി തിരിച്ചടവ് ഭാരം ലഘൂകരിക്കുന്ന ഭവന വായ്പാ പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. 2017 ല്‍...

 

വരുമാനം കുറഞ്ഞ ഇടത്തട്ടുകാര്‍ക്ക് പലിശ ഇളവ് നല്‍കി തിരിച്ചടവ് ഭാരം ലഘൂകരിക്കുന്ന ഭവന വായ്പാ പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. 2017 ല്‍ പ്രാബല്യത്തിൽ വന്ന പദ്ധതി പിന്നീട് പല ഘട്ടങ്ങളിലായി 2022 മാര്‍ച്ച് വരെ നീട്ടിയിരുന്നു. ഇപ്പോള്‍ സ്‌കീം അവസാനിച്ചെങ്കിലും ഇതനുസരിച്ച് വായ്പ എടുത്തവര്‍ ധാരാളമാണ്. ബോണസായോ മറ്റ് വരുമാനമാര്‍ഗങ്ങളിലൂടെയോ കൂടുതല്‍ പണം കൈയ്യില്‍ വന്നു പെട്ടാല്‍ അത് ഭവന വായ്പാ തിരിച്ചടവിന് ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇവിടെ അത് ചെയ്യുന്നത് പലിശ സബ്‌സിഡി എന്ന ആനുകൂല്യത്തെ ഇല്ലാതാക്കും.

ഒരാള്‍ക്ക് ഈ സ്‌കീം അനുസരിച്ച് ഒരിക്കലേ വായ്പ എടുക്കാനാവൂ. ഇവിടെ സബ്സിഡി കണക്കാക്കുന്നത് ആകെയുള്ള വായ്പാ കാലാവധിയുടെ മൊത്തം പലിശനേട്ടം പരിഗണിച്ചാണ്. ഇത് കണക്കാക്കി തുടക്കത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഭവന വായ്പ എടുത്തിട്ടുള്ള ബാങ്കിന് പലിശ സബ്‌സിഡ് കൈമാറുന്നു. ഇത്തരം വായ്പകള്‍ കാലവധി എത്തുന്നതിന് മുമ്പ് ക്ലോസ് ചെയ്യുകയോ ബാങ്ക് മാറ്റുകയോ ചെയ്യുമ്പോള്‍ (സ്വിച്ച് ഓവര്‍) ബാക്കിയായ കാലവധിയുടെ സബ്സിഡി പണം( നേരത്തെ ലഭിച്ചത്) തിരിച്ച് നല്‍കേണ്ടി വരും. അതുകൊണ്ട് ഇത്തരം വായ്പകള്‍ ബാങ്ക് മാറ്റാനോ കാലാവധിയ്ക്ക് മുമ്പ് അടച്ച് തീര്‍ക്കാനോ മുതിരുന്നത് പലിശ സബ്സിഡി നേട്ടം കുറയ്ക്കും.

മൊത്തം തിരിച്ചടവ് കാലയളവിലെ പലിശയാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി ആദ്യ ഗഢു തിരിച്ചടവിന് മുമ്പ് തന്നെ വായ്പ എടുത്തയാളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നത്. കാലാവധിക്കാലത്തെ പലിശ മൊത്തം കണക്കാക്കി തുടക്കത്തില്‍ തന്നെ സബ്സിഡി കൈമാറുകയാണ് രീതി. ഫലത്തില്‍ ഇത് വലിയ ലാഭമാണ്. നിലവിലെ 7 ശതമാനം പലിശ നിരക്ക് മൂന്ന് ശതമാനമായി താഴും ഇവിടെ.

രണ്ട് സ്‌കീമുകളിലായിട്ടാണ് ഈ വായ്പ അനുവദിച്ചിരുന്നത്. 6-12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുള്ളതാണ് ഒന്ന്. രണ്ടാമത്തേത് 18 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് വേണ്ടിയുള്ളതും. ഇതില്‍ ആദ്യ വിഭാഗക്കാര്‍ക്ക് 4 ശതമാനവും രണ്ടാം വിഭാഗത്തിന് 3 ശതമാനവും വ്യവസ്ഥകള്‍ക്ക് അനുകൂലമായി പലിശ സബ്സിഡി കേന്ദ്രം നല്‍കും.

Tags:    

Similar News