കോവിഡിന്റെ പരിണാമ ഗതി; പോഡ് സീരീസ് -1

ഡൽഹിയും മുംബൈയുമുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു . ഡൽഹിക്കും മുംബൈയ്ക്കും പുറമെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഉയർന്ന തോതിൽ  പകർന്ന  ഒമൈക്രോൺ വേരിയന്റ് കേസുകൾക്കു ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി അണുബാധ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള കൊറോണ വൈറസ് കേസുകളിൽ സാരമായ വർധന ഉണ്ടായിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് […]

Update: 2022-04-29 01:23 GMT


Full View

ഡൽഹിയും മുംബൈയുമുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു . ഡൽഹിക്കും മുംബൈയ്ക്കും പുറമെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ ഉയർന്ന തോതിൽ പകർന്ന ഒമൈക്രോൺ വേരിയന്റ് കേസുകൾക്കു ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി അണുബാധ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരാഴ്ചയായി രാജ്യത്തുടനീളമുള്ള കൊറോണ വൈറസ് കേസുകളിൽ സാരമായ വർധന ഉണ്ടായിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ 0.5 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി ഉയർന്നു. കേരളത്തിൽ മാസ്ക് നിർബന്ധമാക്കികൊണ്ടു സർക്കാർ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ എന്തായിരിക്കും കോവിഡിന്റെ പരിണാമഗതി?

Tags:    

Similar News