പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാൻ സെബിയോട് ആവശ്യപ്പെട്ട് നിര്‍മല സീതാരാമന്‍

ഡെൽഹി: ബിസിനസ് മെച്ചപ്പെടുത്തുന്നതിന് പുതിയ തലമുറ പരിഷ്‌ക്കാരങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെബിയോട് ആവശ്യപ്പെട്ടു. ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതിനും വിപണിയെ നേരിടാന്‍ തയ്യാറാവുന്നതിനും പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും യുഎസ് ഫെഡറല്‍ റിസര്‍വ് നടപടികളുടെ പശ്ചാത്തലത്തില്‍ വന്നേക്കാവുന്ന വിപണി ചാഞ്ചാട്ടത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമെന്നും നിര്‍മല സീതാരാമന്‍ സെബിയോട് ആവശ്യപ്പെട്ടു. സെബി ബോര്‍ഡിനെ അഭിസംബോധന ചെയ്ത നിര്‍മല സീതാരാമന്‍, റെഗുലേറ്റര്‍ സ്വീകരിച്ച സംരംഭങ്ങളെ അഭിനന്ദിക്കുകയും ഊന്നിപ്പറയുകയും ചെയ്തു. നിക്ഷേപക സംരക്ഷണം ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. […]

Update: 2022-02-17 04:29 GMT

ഡെൽഹി: ബിസിനസ് മെച്ചപ്പെടുത്തുന്നതിന് പുതിയ തലമുറ പരിഷ്‌ക്കാരങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെബിയോട് ആവശ്യപ്പെട്ടു.

ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതിനും വിപണിയെ നേരിടാന്‍ തയ്യാറാവുന്നതിനും പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും യുഎസ് ഫെഡറല്‍ റിസര്‍വ് നടപടികളുടെ പശ്ചാത്തലത്തില്‍ വന്നേക്കാവുന്ന വിപണി ചാഞ്ചാട്ടത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണമെന്നും നിര്‍മല സീതാരാമന്‍ സെബിയോട് ആവശ്യപ്പെട്ടു.

സെബി ബോര്‍ഡിനെ അഭിസംബോധന ചെയ്ത നിര്‍മല സീതാരാമന്‍, റെഗുലേറ്റര്‍ സ്വീകരിച്ച സംരംഭങ്ങളെ അഭിനന്ദിക്കുകയും ഊന്നിപ്പറയുകയും ചെയ്തു. നിക്ഷേപക സംരക്ഷണം ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

ഇ എസ്‌ ജി (പരിസ്ഥിതി, സാമൂഹിക, ഭരണം) നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ കൂടുതല്‍ ഉത്തേജിപ്പിക്കാനും ഗ്രീന്‍ ബോണ്ട് വിപണി വികസിപ്പിക്കാനും സെബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാനും അതിനായി തയ്യാറെടുക്കാനും സെബിക്ക് പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. യുഎസ് ഫെഡ് നടപടികളുടെ ഫലമായി വിപണിയില്‍ ചാഞ്ചാട്ടമുണ്ടാകാം, നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഫെഡറല്‍ റിസര്‍വ് ധനനയം കര്‍ശനമാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. അതിനു ശേഷം വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള ഫണ്ട് ഒഴുക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സ്വാധീനിച്ചേക്കാം.

Tags:    

Similar News