ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് 25 പൈസ നേട്ടം

യുക്രെയിനിലേക്ക് പട്ടാളത്തെ അയയ്ക്കാനുള്ള റഷ്യയുടെ നീക്കത്തിന് പിന്നാലെ ക്രൂഡ് വിലയില്‍ വര്‍ധനയുണ്ടായത് ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുകയാണ്. എങ്കിലും, ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 25 പൈസ വര്‍ധിച്ച് 74.59ല്‍ എത്തി. കഴിഞ്ഞ ദിവസം ഇത് 74.84 ആയിരുന്നു. ഏതാനും ദിവസങ്ങളായി ഡോളറുമായിട്ടുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചാഞ്ചാടുന്ന നിലയിലാണ്. റഷ്യ - യുക്രെയിന്‍ പ്രശ്‌നത്തിന് അയവ് വരാത്ത സാഹചര്യം നിലനില്‍ക്കുന്നതിന് പുറമേ യുഎസ് ഫെഡറല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും കഴിഞ്ഞ […]

Update: 2022-02-23 07:37 GMT
യുക്രെയിനിലേക്ക് പട്ടാളത്തെ അയയ്ക്കാനുള്ള റഷ്യയുടെ നീക്കത്തിന് പിന്നാലെ ക്രൂഡ് വിലയില്‍ വര്‍ധനയുണ്ടായത് ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുകയാണ്.
എങ്കിലും, ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 25 പൈസ വര്‍ധിച്ച് 74.59ല്‍ എത്തി. കഴിഞ്ഞ ദിവസം ഇത് 74.84 ആയിരുന്നു. ഏതാനും ദിവസങ്ങളായി ഡോളറുമായിട്ടുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ചാഞ്ചാടുന്ന നിലയിലാണ്.
റഷ്യ - യുക്രെയിന്‍ പ്രശ്‌നത്തിന് അയവ് വരാത്ത സാഹചര്യം നിലനില്‍ക്കുന്നതിന് പുറമേ യുഎസ് ഫെഡറല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്ന ആശങ്കയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ചില്‍ പലിശ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നും സൂചനകളുണ്ടായിരുന്നു.
ഈ സാഹചര്യം തുടരുന്നതിനാല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ ഏഷ്യന്‍ കറന്‍സികളും ദുര്‍ബലമായിരുന്നു. നിലവില്‍ കിഴക്കന്‍ യൂറോപ്പില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കാത്തത് നിക്ഷേപകരില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.
Tags: