മുത്തൂറ്റ് 400 സേവന കേന്ദ്രങ്ങൾ തുറക്കുന്നു
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 400 സേവന കേന്ദ്രങ്ങൾ തുറക്കുന്നു. ഇന്ത്യയിലെ അഞ്ച് ദശലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിലാണ് സേവന കേന്ദ്രങ്ങൾ(ഫെസിലിറ്റി സെന്ററുകൾ) ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, വിവിധ വായ്പകളുടെയും സാമ്പത്തിക ഉൽപന്നങ്ങളുടെയും വേഗത്തിലുള്ള സേവനവും നൽകുന്നതിന് മുത്തൂറ്റ് ഫെസിലിറ്റി സെന്ററുകൾ (MFC) ലക്ഷ്യമിടുന്നു. മുത്തൂറ്റ് ഫിൻകോർപ്പിൻറെ ഉപ കമ്പനിയായ മുത്തൂറ്റ് ഇൻഫ്രാ സ്ട്രക്ചറാണ് ഫെസിലിറ്റി സെന്ററുകൾ ആരംഭിക്കുന്നത്. മുത്തൂറ്റ് ഫിൻകോർപ്പിനും മറ്റ് എംപിജി കമ്പനികൾക്കും രാജ്യത്തുടനീളം ശക്തമായ ശാഖാ ശൃംഖലയുണ്ടെന്ന് […]
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് 400 സേവന കേന്ദ്രങ്ങൾ തുറക്കുന്നു. ഇന്ത്യയിലെ അഞ്ച് ദശലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാകുന്ന തരത്തിലാണ് സേവന കേന്ദ്രങ്ങൾ(ഫെസിലിറ്റി സെന്ററുകൾ) ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, വിവിധ വായ്പകളുടെയും സാമ്പത്തിക ഉൽപന്നങ്ങളുടെയും വേഗത്തിലുള്ള സേവനവും നൽകുന്നതിന് മുത്തൂറ്റ് ഫെസിലിറ്റി സെന്ററുകൾ (MFC) ലക്ഷ്യമിടുന്നു.
മുത്തൂറ്റ് ഫിൻകോർപ്പിൻറെ ഉപ കമ്പനിയായ മുത്തൂറ്റ് ഇൻഫ്രാ സ്ട്രക്ചറാണ് ഫെസിലിറ്റി സെന്ററുകൾ ആരംഭിക്കുന്നത്. മുത്തൂറ്റ് ഫിൻകോർപ്പിനും മറ്റ് എംപിജി കമ്പനികൾക്കും രാജ്യത്തുടനീളം ശക്തമായ ശാഖാ ശൃംഖലയുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.