മനുഷ്യവിഭവ ശേഷിയില്‍ ശ്രദ്ധയൂന്നണം : രഘുറാം രാജന്‍
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വീണ്ടും ചര്‍ച്ചയാവുകയാണ്. മികച്ച യോഗ്യത ഉണ്ടായിട്ട് പോലും സ്വന്തം രാജ്യത്ത് സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിമിതമായ സീറ്റും വര്‍ധിച്ച പഠന ചെലവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യ മൂലധനത്തിന്റെ ഈ കയറ്റുമതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൊവിഡിലും ഇതേ സാഹചര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയില്‍ ലഭിക്കാത്ത സൗകര്യങ്ങളും ഫീസ് ഇളവുകളും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. മാത്രമല്ല ഇന്ത്യ […]
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വീണ്ടും ചര്‍ച്ചയാവുകയാണ്. മികച്ച...
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തോടെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വീണ്ടും ചര്‍ച്ചയാവുകയാണ്. മികച്ച യോഗ്യത ഉണ്ടായിട്ട് പോലും സ്വന്തം രാജ്യത്ത് സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിമിതമായ സീറ്റും വര്‍ധിച്ച പഠന ചെലവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ മനുഷ്യ മൂലധനത്തിന്റെ ഈ കയറ്റുമതിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൊവിഡിലും ഇതേ സാഹചര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തതാണ്.
ഇന്ത്യയില്‍ ലഭിക്കാത്ത സൗകര്യങ്ങളും ഫീസ് ഇളവുകളും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. മാത്രമല്ല ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കൊഴിഞ്ഞ് പോക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ വികസിത വിദേശ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
എന്നാല്‍ ഇവ എന്തുകൊണ്ട് ഇന്ത്യയില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കുന്നില്ല? എന്ന ചോദ്യമാണ് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ദനും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ ഉന്നയിക്കുന്നത്.
ഇന്ത്യ പോലെ ബൃഹത്തായ രാജ്യത്ത് തൊഴില്‍ ലഭ്യമല്ലാതെ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നു, വിദ്യാഭ്യാസ സാധ്യതകള്‍ പരിമിതപ്പെടുന്നു. ഇതിനെല്ലാം കാരണം നിലവാരമില്ലാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതാണ്. നമ്മള്‍ മോശമാണെന്ന കാര്യം ആദ്യം നമ്മള്‍ തിരിച്ചറിയണമെന്നതാണ് രഘുറാം രാജനെപോലുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്പന്ദനമറിയുന്നവര്‍ വ്യക്തമാക്കുന്നത്.
രാജ്യം കരുതിയതിലും വലിയ സാമ്പത്തിക ക്ലേശങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീങ്ങിക്കൊണ്ടിരിക്കുന്നത്.നോട്ട് നിരോധനം നല്‍കിയ ആഘാതം പൂര്‍ണ്ണമായി മറികടക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. പിന്നീട് മാറി മാറി വന്ന കൊവിഡ് വകഭേദങ്ങളും സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചു. എന്നിട്ടും നമ്മുടെ മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിക്ക് മാത്രം ഒരു കുറവും സംഭവിച്ചില്ല.
രാജ്യത്തിനായി എത്ര സര്‍വകലാശാലകള്‍ നിര്‍മിച്ചുവെന്നു ചര്‍ച്ചകള്‍ വരണം. ഇന്ത്യ ചിന്തിച്ച് തുടങ്ങേണ്ട മാറ്റവും ഇതാണെന്നാണ് രഘുറാം രാജൻ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇറക്കുമതിക്ക് പകരം സ്വയം ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നതിലൂടെ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി മുന്നോട്ട് പോകാനും ഇന്ത്യക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. ഉത്പാദന ക്ഷമതയുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങള്‍ (പ്രൊഡക്റ്റിവിറ്റി ലിങ്ക്ഡ് ഇന്‍സെന്റീവ്‌സ് ഇന്‍ മാനുഫാക്ചറിംഗ്) കൊണ്ട് ചെറുകിട സൂക്ഷമ ഇടത്തരം സംരംഭങ്ങള്‍ക്ക് കാര്യമായ പ്രയോജനം നേടാനായിട്ടില്ല. ഇത് വന്‍കിട സംരംഭങ്ങള്‍ക്ക് മാത്രമാണ് അനുയോജ്യമാകുന്നത്. ഒരു വശത്ത് നിരക്കുകള്‍ ഉയര്‍ത്തുകയും മറുവശത്ത് സബ്‌സിഡികള്‍ നല്‍കുകയും ചെയ്യുന്നതിന്റെ പ്രായോഗികതയെ അദ്ദേഹം ചോദ്യം ചെയ്തു.
അംബാനി, ടാറ്റാ, അദാനി പോലുള്ള വന്‍കിടക്കാര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇത്തരത്തിലുള്ള വൻകിട സ്ഥാപനങ്ങള്‍ക്ക് സംബ്‌സിഡി നല്‍കേണ്ടതുണ്ടോ എന്നതാണ് അദ്ദേഹം ചോദിക്കുന്നത്. സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനേക്കാള്‍ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.