ഈ ആഴ്ചയില്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ബാങ്ക് പ്രവർത്തിക്കില്ല

  ഈയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധിയാണ്. കേരളത്തില്‍ മുന്ന് ദിവസം ബാങ്ക് അടഞ്ഞ് കിടക്കും. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണ്. ഏപ്രില്‍ 14 തൊട്ട് 17 വരെയാണ് അവധി ദിനങ്ങള്‍. ഏപ്രില്‍ 14- വ്യാഴാഴ്ച ഡോ ബാബാസാഹെബ് അംബേദ്കര്‍ ജയന്തി, മഹാവീര്‍ ജയന്തി, ബൈശാഖി, വൈശാഖി, തമിഴ് പുതുവത്സര ദിനം, ചെയ്‌റോബ, ബിജു ഫെസ്റ്റിവല്‍, ബോഹാഗ് ബിഹു എന്നിവ മൂലം മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും. […]

Update: 2022-04-11 04:30 GMT

 

ഈയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധിയാണ്. കേരളത്തില്‍ മുന്ന് ദിവസം ബാങ്ക് അടഞ്ഞ് കിടക്കും. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണ്. ഏപ്രില്‍ 14 തൊട്ട് 17 വരെയാണ് അവധി ദിനങ്ങള്‍.

ഏപ്രില്‍ 14- വ്യാഴാഴ്ച ഡോ ബാബാസാഹെബ് അംബേദ്കര്‍ ജയന്തി, മഹാവീര്‍ ജയന്തി, ബൈശാഖി, വൈശാഖി, തമിഴ് പുതുവത്സര ദിനം, ചെയ്‌റോബ, ബിജു ഫെസ്റ്റിവല്‍, ബോഹാഗ് ബിഹു എന്നിവ മൂലം
മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഏപ്രില്‍ 15- വെള്ളിയാഴ്ച വിഷു, ദുഃഖവെള്ളി, ബംഗാളി പുതുവത്സര ദിനം , ഹിമാചല്‍ ദിനം, ബോഹാഗ് ബിഹു എന്നിവ മൂലം രാജസ്ഥാന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ഏപ്രില്‍ 16-ശനിയാഴ്ച ബൊഹാഗ് ബിഹുവിനെ തുടര്‍ന്ന് അസമില്‍ ബാങ്കുകള്‍ അടച്ചിടും. ഏപ്രില്‍ 17-ഞായര്‍ ഞായര്‍ പൊതു അവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അവധി കലണ്ടര്‍ അനുസരിച്ച് എല്ലാ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളും മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയായിരിക്കും.

 

Tags: