അംബുജ, എസിസി ഏറ്റെടുക്കാൻ അള്‍ട്രാടെക്ക്

മുംബൈ: സ്വിസ് സിമൻറ് ഭീമനായ ഹോള്‍സിമിന്റെ ഇന്ത്യന്‍ വിഭാഗമായ ഹോള്‍സിം ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ബിഡുമായി അള്‍ട്രാടെക്ക്. അംബുജ, എസിസി സിമെന്റ് എന്നിവയുടെ കൈവശമുള്ള ഓഹരികളാണ് അള്‍ട്രാടെക്ക് വാങ്ങാനൊരുങ്ങുന്നത്. നിലവില്‍ പ്രമുഖ സിമെന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പും, അദാനി ഗ്രൂപ്പും ഓഹരികള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. പ്രമുഖ സ്റ്റീല്‍ കമ്പനിയായ ആര്‍സെലര്‍ മിത്തലും രണ്ട് കമ്പനികളുടേയും ഓഹരികളും ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബിര്‍ളാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് അള്‍ട്രാടെക്ക്. ടാര്‍ഗെറ്റ് കമ്പനികളുടെ ചില ആസ്തികള്‍ വിറ്റഴിക്കാന്‍ തയ്യാറായതിനാല്‍ സിസിഐ ...

Update: 2022-05-12 01:14 GMT
മുംബൈ: സ്വിസ് സിമൻറ് ഭീമനായ ഹോള്‍സിമിന്റെ ഇന്ത്യന്‍ വിഭാഗമായ ഹോള്‍സിം ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള ബിഡുമായി അള്‍ട്രാടെക്ക്. അംബുജ, എസിസി സിമെന്റ് എന്നിവയുടെ കൈവശമുള്ള ഓഹരികളാണ് അള്‍ട്രാടെക്ക് വാങ്ങാനൊരുങ്ങുന്നത്. നിലവില്‍ പ്രമുഖ സിമെന്റ് കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പും, അദാനി ഗ്രൂപ്പും ഓഹരികള്‍ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. പ്രമുഖ സ്റ്റീല്‍ കമ്പനിയായ ആര്‍സെലര്‍ മിത്തലും രണ്ട് കമ്പനികളുടേയും ഓഹരികളും ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബിര്‍ളാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് അള്‍ട്രാടെക്ക്.
ടാര്‍ഗെറ്റ് കമ്പനികളുടെ ചില ആസ്തികള്‍ വിറ്റഴിക്കാന്‍ തയ്യാറായതിനാല്‍ സിസിഐ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ അംഗീകാരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കമ്പനി. ലോകത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളായ ഹോള്‍സിം, കഴിഞ്ഞ മാസം രാജ്യം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
എസിസി സിമെന്റിനും, അംബുജയ്ക്കും പ്രതിവര്‍ഷം 66 ദശലക്ഷം ടണ്‍ ശേഷിയുണ്ട്. ഹോള്‍സിമിന് അംബുജയില്‍ 63.19 ശതമാനവും എസിസിയില്‍ 4.48 ശതമാനവും ഓഹരിയുണ്ട്, അംബുജയ്ക്ക് എസിസിയില്‍ 50.05 ശതമാനം ഓഹരിയുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ മേഖലയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ ലക്ഷ്യമിടുന്ന ഗ്രൂപ്പിന്റെ 'സ്ട്രാറ്റജി 2025' ന്റെ ഭാഗമാണ് ഹോള്‍സിമിന്റെ പുറത്ത്‌പോക്ക്. റെഡി മിക്‌സ് കോണ്‍ക്രീറ്റ്, അഗ്രഗേറ്റുകള്‍, റൂഫിംഗ്, ഗ്രീന്‍ ബില്‍ഡിംഗ് സൊല്യൂഷനുകള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തിലുള്ള ഗ്രൂപ്പിലെ സിമന്റിന്റെ പ്രാധാന്യം ഇതിനകം തന്നെ കുറഞ്ഞുവരികയാണ്.
ഇത് പൂര്‍ണ്ണമായി വാങ്ങുകയാണെങ്കില്‍, പുതിയ ഉടമയ്ക്ക് കമ്പനിയുടെ 89 ശതമാനവും സ്വന്തമാക്കാനാകും. നിലവിലെ വിപണി വിലയനുസരിച്ച് ഇത് 8.7 ബില്യണ്‍ ഡോളറിന്റെ ഇടപാടായിരിക്കുമിത്.
Tags:    

Similar News