ഓഹരി ശുപാർശ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് BSE CODE: 500520 NSE CODE: MMIN വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1033.90 രൂപ, 31/5/2022), ലക്ഷ്യം - 1253 രൂപ) സെമി കണ്ടക്ടര്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിനാല്‍, എസ് യു വികളിലും ട്രാക്ടര്‍ വില്‍പ്പനയിലും മഹിന്ദ്ര പ്രതിമാസം മികച്ച വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഥാര്‍, എക്‌സ് യു വി 700 എന്നിവയ്ക്ക് മികച്ച ഓര്‍ഡര്‍ ലഭിക്കുന്നതും വരും മാസങ്ങളില്‍ നിരവധി പുതിയ മോഡലുകൾ ഇറക്കുന്നതും ഇനിയുള്ള […]
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് BSE CODE: 500520 NSE CODE: MMIN വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (1033.90 രൂപ, 31/5/2022), ലക്ഷ്യം - 1253 രൂപ) സെമി കണ്ടക്ടര്‍...
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്
BSE CODE: 500520
NSE CODE: MMIN
വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (1033.90 രൂപ, 31/5/2022), ലക്ഷ്യം - 1253 രൂപ)
സെമി കണ്ടക്ടര്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നതിനാല്‍, എസ് യു വികളിലും ട്രാക്ടര്‍ വില്‍പ്പനയിലും മഹിന്ദ്ര പ്രതിമാസം മികച്ച വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഥാര്‍, എക്‌സ് യു വി 700 എന്നിവയ്ക്ക് മികച്ച ഓര്‍ഡര്‍ ലഭിക്കുന്നതും വരും മാസങ്ങളില്‍ നിരവധി പുതിയ മോഡലുകൾ ഇറക്കുന്നതും ഇനിയുള്ള പാദങ്ങളില്‍ കമ്പനിയുടെ വളര്‍ച്ച ഊര്‍ജ്ജിതമാക്കും. സെമി കണ്ടക്ടര്‍ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുന്നത് തുടര്‍ന്നുള്ള പാദങ്ങളിലെ വളര്‍ച്ചയുടെ പ്രധാന ചാലകമായി നിലനില്‍ക്കുകയും മൊത്ത വില്‍പ്പനയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുകയും ചെയ്യും.
ഭക്ഷ്യധാന്യ കയറ്റുമതി നിരോധനം ചില മാന്ദ്യത്തിന് കാരണമായേക്കാമെങ്കിലും ഫങ്ക്ഷണൽ എക്വിപ്മെന്റ് സിമുലേഷൻ (FES) സെഗ്മെന്റിനെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തിവിശ്വാസമുള്ളവരാണ്. EV-കളിലും LCV-കളിലും, പുതിയ ലോഞ്ചുകളിലൂടെ കമ്പനി അതിന്റെ മാര്‍ക്കറ്റ് ലീഡര്‍ഷിപ്പ് സ്ഥാനം വിപുലീകരിക്കാന്‍ കഴിയുന്ന നിലയിലാണ്.
ഇവി സെഗ്മെന്റില്‍ ബാറ്ററി മാനേജ്മെന്റിനായി കമ്പനി ഫോക്സ്വാഗനുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, കടം കുറയ്ക്കുകയും പണമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അതിന്റെ പദ്ധതി ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. നഷ്ടമുണ്ടാക്കുന്ന ബിസിനസുകളില്‍ നിന്ന് മഹീന്ദ്ര ഗ്രൂപ്പ് കാലക്രമേണ പുറത്തുകടക്കുകയും ഓഹരിയുടമകള്‍ക്കിടയിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ബിസിനസുകളിലേക്ക് ഇറങ്ങുകയും ചെയ്തു. വളര്‍ച്ചയുടെ നെടുംതൂണായി നില്‍ക്കുന്ന ചില ഘടകങ്ങളെ കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്, അത് എം ആന്‍ഡ് എം ഗ്രൂപ്പിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തും.
ആകര്‍ഷകമായ മൂല്യനിര്‍ണ്ണയം ഉറപ്പാക്കിയാണ് ഞങ്ങള്‍ ബൈ റേറ്റിംഗ് നിലനിര്‍ത്തുന്നത്. UV, 3Ws, LCV വിഭാഗങ്ങളുടെ അളവിലും മൂല്യത്തിലുമുള്ള വര്‍ധന, FES-ല്‍ വീണ്ടെടുക്കല്‍, ഉല്‍പ്പാദന ചെലവ് കുറയ്ക്കല്‍ നടപടികള്‍ എന്നിവയിലൂന്നി മാര്‍ജിന്‍ മെച്ചപ്പെടുത്തുകയാണ് കമ്പനി. അതിനാല്‍ തന്നെ ഞങ്ങളുടെ അനുമാനങ്ങള്‍ക്ക് അനുസൃതമായി ടിപി അടിസ്ഥാനമാക്കിയുള്ള ലക്ഷ്യ വില 1,253 രൂപയിലാണ്. (911 രൂപ പ്രധാന ബിസിനസ്സിന്റെ FY 24E EPS -ന്റെ 14x ഉം അനുബന്ധ കമ്പനികളുടെ 342 രൂപയും).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എൽ കെ പി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.
ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
https://media.myfinpoint.com/wp-content/uploads/2022/05/31194644/MAHINDRA-MAHINDRA-LIMITED-.pdf