അകൈറ ലാബിന്റെ 21% ഓഹരികള്‍ 25 കോടിക്ക് സിപ്ല ഏറ്റെടുക്കും

 പോയിന്റ് ഓഫ് കെയര്‍ (PoC) മെഡിക്കല്‍ ടെസ്റ്റ് കിറ്റുകളുടെ വികസനത്തിലും വാണിജ്യവല്‍ക്കരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അകൈറ ലാബ്സിന്റെ 21.05 ശതമാനം ഓഹരികള്‍ 25 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഫാര്‍മ കമ്പനിയായ സിപ്ല അറിയിച്ചു. ഇതിനായി അകൈറ ലാബ്സുമായി കരാറുകളില്‍ ഒപ്പുവെച്ചതായി സിപ്ല റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. മൈക്രോഫ്‌ലൂയിഡിക്സ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം എന്നിവയിലൂടെ പോയിന്റ് ഓഫ് കെയര്‍  ഡയഗ്നോസ്റ്റിക്സിലും ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സ്പെയ്സിലും സിപ്ലയുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഈ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.

Update: 2022-06-17 23:50 GMT
പോയിന്റ് ഓഫ് കെയര്‍ (PoC) മെഡിക്കല്‍ ടെസ്റ്റ് കിറ്റുകളുടെ വികസനത്തിലും വാണിജ്യവല്‍ക്കരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന അകൈറ ലാബ്സിന്റെ 21.05 ശതമാനം ഓഹരികള്‍ 25 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഫാര്‍മ കമ്പനിയായ സിപ്ല അറിയിച്ചു. ഇതിനായി അകൈറ ലാബ്സുമായി കരാറുകളില്‍ ഒപ്പുവെച്ചതായി സിപ്ല റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
മൈക്രോഫ്‌ലൂയിഡിക്സ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം എന്നിവയിലൂടെ പോയിന്റ് ഓഫ് കെയര്‍ ഡയഗ്നോസ്റ്റിക്സിലും ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സ്പെയ്സിലും സിപ്ലയുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഈ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.
Tags:    

Similar News