ആഗോള വായ്പാ വ്യവസ്ഥകള്‍ പ്രതികൂലം: മൂഡീസ്

 റഷ്യ-യുക്രൈന്‍ സംഘര്‍ഷം, സമ്പദ് വ്യവസ്ഥയിലെ തളര്‍ച്ച എന്നിവയ്ക്കിടയില്‍ ആഗോള വായ്പാ വ്യവസ്ഥകള്‍ പ്രതികൂലമായി മാറിയിരിക്കുന്നുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. യുക്രൈനിലെ സംഘര്‍ഷം മൂലം ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും വിലയിലെ കുതിച്ചുചാട്ടം കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തി. മാത്രമല്ല കമ്പനികളുടെ നിര്‍മ്മാണ ചെലവ് വര്‍ധിക്കുകയും നിക്ഷേപകരുടെ വികാരത്തെ തളര്‍ത്തുകയും ചെയ്യുന്നുവെന്ന് മൂഡീസ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. സോവറിന്‍ ഡെറ്റ് ഇഷ്യു ചെയ്യുന്നവരില്‍, കടമെടുക്കല്‍ ചെലവ് വര്‍ധിക്കുന്നതിനാല്‍ വെല്ലുവിളി നേരിടുന്നുണ്ട്. മാത്രമല്ല കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായി […]

Update: 2022-06-30 05:50 GMT
റഷ്യ-യുക്രൈന്‍ സംഘര്‍ഷം, സമ്പദ് വ്യവസ്ഥയിലെ തളര്‍ച്ച എന്നിവയ്ക്കിടയില്‍ ആഗോള വായ്പാ വ്യവസ്ഥകള്‍ പ്രതികൂലമായി മാറിയിരിക്കുന്നുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. യുക്രൈനിലെ സംഘര്‍ഷം മൂലം ഊര്‍ജത്തിന്റെയും ഭക്ഷണത്തിന്റെയും വിലയിലെ കുതിച്ചുചാട്ടം കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തി. മാത്രമല്ല കമ്പനികളുടെ നിര്‍മ്മാണ ചെലവ് വര്‍ധിക്കുകയും നിക്ഷേപകരുടെ വികാരത്തെ തളര്‍ത്തുകയും ചെയ്യുന്നുവെന്ന് മൂഡീസ് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
സോവറിന്‍ ഡെറ്റ് ഇഷ്യു ചെയ്യുന്നവരില്‍, കടമെടുക്കല്‍ ചെലവ് വര്‍ധിക്കുന്നതിനാല്‍ വെല്ലുവിളി നേരിടുന്നുണ്ട്. മാത്രമല്ല കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായി കരകയറിയിട്ടില്ല. പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന പണപ്പെരുപ്പം നേരിടാന്‍ പലിശ നിരക്ക് ഉയര്‍ത്തുകയാണ്. മിക്ക സമ്പദ് വ്യവസ്ഥകളും ഇപ്പോള്‍ ഞെരുക്കം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ പണപ്പെരുപ്പം
വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമ്മര്‍ദം തടഞ്ഞ് സമ്പദ്‌വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ ഈ മാസവും റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വായ്പാ പലിശയിലുള്‍പ്പടെ ബാങ്കുകള്‍ മാറ്റം വരുത്തിയിട്ടുണ്ട്. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്. മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.4 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.
ഈ മാസം 50 ബേസിസ് പോയിന്റ് (.5 ശതമാനം) വര്‍ധന വരുത്തിയതോടെ ഇതും ഏതാണ്ട് ഇതേ നിലയില്‍ തന്നെ വായ്പാ പലിശയില്‍ പ്രതിഫലിക്കും. റിപ്പോ വര്‍ധന നിക്ഷേപകര്‍ക്ക് ഗുണകരമാകും. മേയില്‍ അപ്രതീക്ഷിത നീക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹന പരിധിയും കടന്ന് കുതിക്കുകയാണ്. ഏപ്രിലില്‍ ഇത് 7.79 ശതമാനം ആയിരുന്നു. യുക്രെയ്ന്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ആഭ്യന്തര, ആഗോള പ്രശ്‌നങ്ങളും സമ്പദ് വ്യവ്സ്ഥയ്ക്ക് ഭീഷണിയായി തുടരുകയാണ്.
Tags:    

Similar News