ഡിഫന്‍സ് ബിസിനസിൽ 100 കോടി രൂപ നിക്ഷേപിക്കാൻ സുന്ദരം ഫാസ്റ്റനേഴ്‌സ്
മുംബൈ: ഓട്ടോമൊബൈൽ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ സുന്ദരം ഫാസ്റ്റനേഴ്‌സ് പ്രതിരോധ ബിസിനസിൽ അടുത്ത രണ്ടു വര്‍ഷത്തിനുള്ളിൽ 100 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷത്തെ മോശം പ്രകടനങ്ങള്‍ക്കുശേഷം ആഭ്യന്തര ഓട്ടോമൊബൈല്‍ മേഖല എല്ലാ വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം നേടുമെന്നും കമ്പനി ചെയര്‍മാന്‍ സുരേഷ് കൃഷ്ണ പറഞ്ഞു. വേഗത്തിലുള്ള വളര്‍ച്ചയുടെ ആവശ്യം കണക്കിലെടുത്ത് വരുമാനവും, കയറ്റുമതിയും, ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരതയുള്ള പ്രകടനം ഉറപ്പാക്കുന്നതിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, ഉത്പന്നങ്ങളെക്കുറിച്ച് വിശാലാടിസ്ഥാനത്തില്‍ ആസൂത്രണം നടത്തുകയും ചെയ്യുന്നുണ്ടെന്നും […]
മുംബൈ: ഓട്ടോമൊബൈൽ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ സുന്ദരം ഫാസ്റ്റനേഴ്‌സ് പ്രതിരോധ ബിസിനസിൽ അടുത്ത രണ്ടു വര്‍ഷത്തിനുള്ളിൽ 100 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. രണ്ടു വര്‍ഷത്തെ മോശം പ്രകടനങ്ങള്‍ക്കുശേഷം ആഭ്യന്തര ഓട്ടോമൊബൈല്‍ മേഖല എല്ലാ വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം നേടുമെന്നും കമ്പനി ചെയര്‍മാന്‍ സുരേഷ് കൃഷ്ണ പറഞ്ഞു.
വേഗത്തിലുള്ള വളര്‍ച്ചയുടെ ആവശ്യം കണക്കിലെടുത്ത് വരുമാനവും, കയറ്റുമതിയും, ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരതയുള്ള പ്രകടനം ഉറപ്പാക്കുന്നതിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, ഉത്പന്നങ്ങളെക്കുറിച്ച് വിശാലാടിസ്ഥാനത്തില്‍ ആസൂത്രണം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്ക് രാജ്യത്തെ ഫാസ്റ്റനേഴ്‌സ് നിര്‍മാണത്തില്‍ 35 മുതല്‍ 40 ശതമാനത്തോളം വിപണി വിഹിതമുണ്ട്.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇന്‍സെന്റ്റീവ് സ്‌കീമിനു (Production Linked Incentive Scheme) കീഴില്‍ അഡ്വാന്‍സ്ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി (എഎടി) ഘടകങ്ങളുടെ നിര്‍മ്മാണത്തിനായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവി പ്രോഗ്രാമുകള്‍ക്ക് കീഴില്‍, ഈ ഘടകങ്ങളുടെ വിതരണത്തിനായി ആഗോള വാഹന നിർമ്മാതാക്കളിൽ നിന്ന് കമ്പനി മികച്ച ഓര്‍ഡറുകള്‍ നേടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപങ്ങള്‍ വരും വര്‍ഷങ്ങളില്‍ കമ്പനിയുടെ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, കൃഷ്ണ പറഞ്ഞു.
ശ്രീസിറ്റി യൂണിറ്റ് ഹൈബ്രിഡ്-ഇവി ആപ്ലിക്കേഷനുകള്‍ക്കുള്ള ഉത്പന്നങ്ങളുടെ വിതരണം ആരംഭിച്ചുവെന്നും, പുതിയ ഇവി ഉല്‍പ്പന്നത്തിനായി 200 കോടി രൂപയുടെ കരാർ ഉടനെ ഒപ്പിടാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിൻഡ് എനർജി ബിസിനസ്സില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
