നിലവാരമില്ലാത്ത ടെലികോം ഉപകരണങ്ങൾ നിരോധിച്ചു, പട്ടിക ഉടൻ

 രാജ്യത്തെ ആശയവിനിമയ ശൃംഖലകളുടെ വിപുലീകരണത്തിനായി  വിശ്വസനീയമല്ലാത്തതും നിലവാരം കുറഞ്ഞതുമായ ടെലികോം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ടെലികോം വകുപ്പ് നിരോധിച്ചു. നിലവിലുള്ള നിയമത്തിലെ പാളിച്ചകള്‍ നികത്തിക്കൊണ്ടാണ് തിങ്കളാഴ്ച ടെലികോം ലൈസന്‍സുകള്‍ക്കായുള്ള നിയമങ്ങള്‍  ഭേദഗതി ചെയ്തത്. 2021 ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍, ലൈസന്‍സി അതിന്റെ നെറ്റ് വർക്കില്‍ വിശ്വസനീയമായ ഉത്പന്നങ്ങളെ മാത്രമേ ബന്ധിപ്പിക്കുകയുള്ളൂ.  മികച്ച ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നിലവിലുള്ള നെറ്റ് വര്‍ക്ക് നവീകരിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കില്ല. എല്ലാ ടെലികോം ലൈസന്‍സുകള്‍ക്കും ഭേദഗതികള്‍ ബാധകമായിരിക്കും. 2020ല്‍ ടെലികമ്മ്യൂണിക്കേഷന്‍ […]

Update: 2022-07-11 23:57 GMT
രാജ്യത്തെ ആശയവിനിമയ ശൃംഖലകളുടെ വിപുലീകരണത്തിനായി വിശ്വസനീയമല്ലാത്തതും നിലവാരം കുറഞ്ഞതുമായ ടെലികോം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ടെലികോം വകുപ്പ് നിരോധിച്ചു. നിലവിലുള്ള നിയമത്തിലെ പാളിച്ചകള്‍ നികത്തിക്കൊണ്ടാണ് തിങ്കളാഴ്ച ടെലികോം ലൈസന്‍സുകള്‍ക്കായുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്തത്.
2021 ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍, ലൈസന്‍സി അതിന്റെ നെറ്റ് വർക്കില്‍ വിശ്വസനീയമായ ഉത്പന്നങ്ങളെ മാത്രമേ ബന്ധിപ്പിക്കുകയുള്ളൂ. മികച്ച ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നിലവിലുള്ള നെറ്റ് വര്‍ക്ക് നവീകരിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ അനുവദിക്കില്ല.
എല്ലാ ടെലികോം ലൈസന്‍സുകള്‍ക്കും ഭേദഗതികള്‍ ബാധകമായിരിക്കും. 2020ല്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ദേശീയ സുരക്ഷാ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ടെലികോം ശൃംഖലയില്‍ സ്ഥാപിക്കുന്നതിന് വിശ്വസനീയമായ ഉറവിടങ്ങളുടെയും ഉത്പന്നങ്ങളുടെയും ഒരു ലിസ്റ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കും. ചൈനീസ് ഉപകരണങ്ങളൊന്നും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Tags:    

Similar News