വിന്‍ഡ്ഫാള്‍ ടാക്സ് വെട്ടിക്കുറച്ചു, റിലയൻസ് അടക്കമുള്ള കമ്പനികൾക്ക് നേട്ടം

ല്‍ഹി: ഇന്ധന കയറ്റുമതിയുടെ വിന്‍ഡ്ഫാള്‍ നികുതി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിക്ക് പിന്നാലെ ഓയില്‍, ഉത്പാദനം, റിഫൈനറി ഓഹരികളില്‍ വന്‍ കുതിച്ച് ചാട്ടം. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നടപടിയെ തുടര്‍ന്ന് നേട്ടം കൊയ്യുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഒഎന്‍ജിസി, ചെന്നൈ പെട്രോകെം തുടങ്ങിയ കമ്പനികളാണ്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ന്ന് 2501.05 രൂപയിലെത്തി. 16.5 ലക്ഷം കോടി രൂയുടെ വിപണി മൂല്യം കമ്പനി നേടി. ഒഎന്‍ജിസി ഇന്നത്തെ വ്യാപാരത്തില്‍ ഏഴ് […]

Update: 2022-07-20 02:39 GMT

ല്‍ഹി: ഇന്ധന കയറ്റുമതിയുടെ വിന്‍ഡ്ഫാള്‍ നികുതി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിക്ക് പിന്നാലെ ഓയില്‍, ഉത്പാദനം, റിഫൈനറി ഓഹരികളില്‍ വന്‍ കുതിച്ച് ചാട്ടം. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അനുകൂല നടപടിയെ തുടര്‍ന്ന് നേട്ടം കൊയ്യുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഒഎന്‍ജിസി, ചെന്നൈ പെട്രോകെം തുടങ്ങിയ കമ്പനികളാണ്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ന്ന് 2501.05 രൂപയിലെത്തി. 16.5 ലക്ഷം കോടി രൂയുടെ വിപണി മൂല്യം കമ്പനി നേടി. ഒഎന്‍ജിസി ഇന്നത്തെ വ്യാപാരത്തില്‍ ഏഴ് ശതമാനം മുന്നേറ്റം കാഴ്ച വച്ചു. 132.95 രൂപയാണ് ഓഹരി മൂല്യം എത്തിയിരിക്കുന്നത്.

വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ചെന്നൈ പെട്രോകെം 11 ശതമാനത്തിലധികം മുന്നേറി. അതേസമയം മംഗലാപുരം റിഫൈനറിയും പെട്രോകെമിക്കല്‍ അതിന്റെ പ്രതിദിന സര്‍ക്യൂട്ട് പരിധിയായ അഞ്ച് ശതമാനം വളര്‍ച്ച നേടി. തമിഴ്‌നാട് പെട്രോകെം, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നിവയുള്‍പ്പെടെ മറ്റ് റിഫൈനിംഗ്-പെട്രോകെം കമ്പനികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.

പെട്രോള്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറ് രൂപ നികുതി ഒഴിവാക്കുകയും, എടിഎഫിന് ആറ് രൂപ നിന്ന് നാല് കുറയ്ക്കുകയും ചെയ്തു. കൂടാതെ ഡീസലിന്റെ നികുതി ലിറ്ററിന് 13 രൂപയില്‍ നിന്ന് 11 രൂപയായി കുറച്ചതായി ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ ഇന്ത്യന്‍ എണ്ണ ഉത്പാദകര്‍ക്കും ശുദ്ധീകരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന അധിക നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്ഫാള്‍ ടാക്സ്. സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡിന്റെ നികുതി 27 ശതമാനം കുറച്ച് ടണ്ണിന് 17,000 രൂപയാക്കിയിരുന്നു.

റിലയന്‍സിന് ബാരലിന് സുസ്ഥിരമായ റിഫൈനറി മാര്‍ജിനുകള്‍ക്ക് 13-15 ഡോളര്‍ വില ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം ഒഎന്‍ജിസിക്ക് ബാരലിന് 75-80 ഡോളറുമാണ് വില.

എണ്ണയിലെ നിലവിലെ ചാഞ്ചാട്ടവും ആഗോള ഇന്ധന വിലകളുടെ നികുതി കുറയുകയും ചെയ്തിട്ടും ഊര്‍ജ വിപണികള്‍ കനത്ത മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇതിന്റെ പ്രതിഫലനം 25-40 ശതമാനം ഉയര്‍ച്ചയായിരിക്കണം,' വിദേശ ബ്രോക്കറേജ് മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു

Tags:    

Similar News