അറ്റാദായത്തില്‍ ഇടിവ്, സിയെന്റ് ലിമിറ്റഡ് 3.26 ശതമാനം താഴ്ന്നു

  ജൂണ്‍ പാദത്തില്‍ അറ്റാദായം കുത്തനെ  ഇടിഞ്ഞതിനെ തുടര്‍ന്ന് സിയെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 3.26 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 24.70 ശതമാനം ഇടിഞ്ഞു 116.1 കോടി രൂപയായിരുന്നു. ഇതിനു തൊട്ടു മുന്‍പുള്ള മാര്‍ച്ച് പാദത്തില്‍ ഇത് 154.2 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 0.95 ശതമാനമായി.   എന്നാല്‍ കമ്പനിയുടെ വരുമാനം, പാദടിസ്ഥാനത്തില്‍ 4.32 ശതമാനവും, വര്‍ഷാടിസ്ഥാനത്തില്‍ 18.44 ശതമാനവും ഉയര്‍ന്നു. […]

Update: 2022-07-22 08:30 GMT

 

ജൂണ്‍ പാദത്തില്‍ അറ്റാദായം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് സിയെന്റ് ലിമിറ്റഡിന്റെ ഓഹരികള്‍ 3.26 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 24.70 ശതമാനം ഇടിഞ്ഞു 116.1 കോടി രൂപയായിരുന്നു. ഇതിനു തൊട്ടു മുന്‍പുള്ള മാര്‍ച്ച് പാദത്തില്‍ ഇത് 154.2 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 0.95 ശതമാനമായി.

 

എന്നാല്‍ കമ്പനിയുടെ വരുമാനം, പാദടിസ്ഥാനത്തില്‍ 4.32 ശതമാനവും, വര്‍ഷാടിസ്ഥാനത്തില്‍ 18.44 ശതമാനവും ഉയര്‍ന്നു. ജീവനക്കാര്‍ക്കുള്ള അനുകുല്യങ്ങള്‍ക്കുള്ള ചെലവ് ഉയര്‍ന്നതിനാല്‍ മൊത്ത ചെലവ് പാദടിസ്ഥാനത്തില്‍ 9.9 ശതമാനവും, വര്‍ഷാടിസ്ഥാനത്തില്‍ 87.91 ശതമാനവും വര്‍ധിച്ചു. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ചെലവ് 16.50 ശതമാനം വര്‍ധിച്ച 547.6 കോടി രൂപയില്‍ നിന്നും 638 കോടി രൂപയായി. ഓഹരി ഇന്ന് 2.23 ശതമാനം നഷ്ടത്തില്‍ 779.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Tags:    

Similar News