ദുബായ് പ്രിയങ്കരം, സഞ്ചാരികളില്‍ ഇരട്ടി വര്‍ധന

മുംബൈ: ദുബായിലേയ്‌ക്കെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇരട്ടി വര്‍ധിച്ച് 8.58 ലക്ഷത്തിലെത്തി. 2021 ന്റെ ആദ്യ പകുതിയില്‍ 4.09 ലക്ഷത്തിലധികമായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ സന്ദര്‍ശകര്‍. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍  71.2 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ദുബായ്ക്കായി. 2021 ലെ ഇതേ കാലയളവിലെ 25.2 ലക്ഷം വിനോദസഞ്ചാരികളായിരുന്നു ഇവിടെ സന്ദര്‍ശിച്ചത്. ഈ ആദ്യ ആറ് മാസങ്ങളില്‍ മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരില്‍ 22 ശതമാനം  വിനോദസഞ്ചാരികളും പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നായിരുന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക […]

Update: 2022-08-09 22:50 GMT
മുംബൈ: ദുബായിലേയ്‌ക്കെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം ഈ വര്‍ഷം ആദ്യ പകുതിയില്‍ ഇരട്ടി വര്‍ധിച്ച് 8.58 ലക്ഷത്തിലെത്തി. 2021 ന്റെ ആദ്യ പകുതിയില്‍ 4.09 ലക്ഷത്തിലധികമായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയ സന്ദര്‍ശകര്‍.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 71.2 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ദുബായ്ക്കായി. 2021 ലെ ഇതേ കാലയളവിലെ 25.2 ലക്ഷം വിനോദസഞ്ചാരികളായിരുന്നു ഇവിടെ സന്ദര്‍ശിച്ചത്. ഈ ആദ്യ ആറ് മാസങ്ങളില്‍ മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരില്‍ 22 ശതമാനം വിനോദസഞ്ചാരികളും പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നായിരുന്നു.
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക (മെന), ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) എന്നിവ സന്ദര്‍ശകരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി സ്വാധീനം ചെലുത്തി. മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരില്‍ 34 ശതമാനവും ഈ മേഖലകളില്‍ നിന്നാണ്.
Tags:    

Similar News