ടാറ്റാ എഐഎ പോളിസി ഉടമകൾക്ക് 861 കോടി വാർഷിക വിഹിതം

മുംബൈ: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പോളിസി ഉടമകള്‍ക്ക് 861 കോടി രൂപ വാര്‍ഷിക ലാഭം കൈമാറും. പോളിസി ഉടമകള്‍ക്കുള്ള ലാഭം പങ്കിടുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണിത്. 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഈ വര്‍ഷം. 2022 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പോളിസികള്‍ക്കും ഇതിന് അര്‍ഹതയുണ്ടെന്ന് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രഖ്യാപിത ലാഭം പോളിസി ഉടമകളുടെ ആനുകൂല്യങ്ങളോടൊപ്പം ചേര്‍ക്കുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സമിത് ഉപാധ്യായ […]

Update: 2022-08-10 04:49 GMT

മുംബൈ: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പോളിസി ഉടമകള്‍ക്ക് 861 കോടി രൂപ വാര്‍ഷിക ലാഭം കൈമാറും.
പോളിസി ഉടമകള്‍ക്കുള്ള ലാഭം പങ്കിടുന്ന തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണിത്. 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഈ വര്‍ഷം. 2022 മാര്‍ച്ച് 31 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ പോളിസികള്‍ക്കും ഇതിന് അര്‍ഹതയുണ്ടെന്ന് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. പ്രഖ്യാപിത ലാഭം പോളിസി ഉടമകളുടെ ആനുകൂല്യങ്ങളോടൊപ്പം ചേര്‍ക്കുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സമിത് ഉപാധ്യായ പറഞ്ഞു. കമ്പനിയുടെ വ്യക്തിഗത വെയ്റ്റഡ് പുതിയ ബിസിനസ് പ്രീമിയം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,416 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തില്‍ 4,455 കോടി രൂപയായി ഉയര്‍ന്നു.

പങ്കാളിത്ത പോളിസി

പങ്കാളിത്ത പോളിസികള്‍ സാധാരണയായി ലൈഫ് ഇന്‍ഷുറന്‍സ് കരാറുകളാണ്. ഓഹരി ഉടകള്‍ക്ക് ലാഭവിഹിതം നല്‍കുന്ന ഇന്‍ഷുറന്‍സ് കരാറാണ് പങ്കാളിത്ത പോളിസി. ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭത്തില്‍ നിന്ന് ലാഭവിഹിതം തുടര്‍ച്ചയായി നല്‍കുന്നു. പോളിസി ഉടമകള്‍ക്ക് ഒന്നുകില്‍ അവരുടെ പ്രീമിയങ്ങള്‍ തപാല്‍ വഴി പണമായി സ്വീകരിക്കാം.

Tags: