ആര്‍ബിഐയുടെ ഇടപെടല്‍ വിദേശ കരുതല്‍ ധനം സംരക്ഷിച്ചതായി പഠനം

മുംബൈ: കറന്‍സി വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ കാലഘട്ടത്തില്‍ ആര്‍ബിഐയുടെ ഇടപെടല്‍ മൂലമാണ് വിദേശ കരുതല്‍ ധനം നശിക്കാതിരുന്നതെന്ന് പഠനം. 2007 മുതല്‍ നിലവിലെ റഷ്യ-യുക്രൈന്‍ യുദ്ധം മൂലം വിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ വരെയാണ് പഠനകാലയളവില്‍ ഉൾപ്പെടുന്നത്. വിദേശ ധനവിനിമയ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായാല്‍ ആര്‍ബിഐ ഇടപെടാറുണ്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80 നു മുകളിലേക്ക് ഉയരാതെ നോക്കുന്നതില്‍ ആര്‍ബിഐ നീക്കങ്ങള്‍ വിജയിച്ചു. 2008-09 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് കരുതല്‍ ധനശേഖരം 22 ശതമാനം […]

Update: 2022-08-19 04:19 GMT

മുംബൈ: കറന്‍സി വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ കാലഘട്ടത്തില്‍ ആര്‍ബിഐയുടെ ഇടപെടല്‍ മൂലമാണ് വിദേശ കരുതല്‍ ധനം നശിക്കാതിരുന്നതെന്ന് പഠനം.

2007 മുതല്‍ നിലവിലെ റഷ്യ-യുക്രൈന്‍ യുദ്ധം മൂലം വിപണിയില്‍ ഉണ്ടായ ചാഞ്ചാട്ടങ്ങള്‍ വരെയാണ് പഠനകാലയളവില്‍ ഉൾപ്പെടുന്നത്.

വിദേശ ധനവിനിമയ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ പ്രകടമായാല്‍ ആര്‍ബിഐ ഇടപെടാറുണ്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80 നു മുകളിലേക്ക് ഉയരാതെ നോക്കുന്നതില്‍ ആര്‍ബിഐ നീക്കങ്ങള്‍ വിജയിച്ചു.

2008-09 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് കരുതല്‍ ധനശേഖരം 22 ശതമാനം കുറഞ്ഞു. നിലവില്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള യുദ്ധ സമയത്ത് ഇത് 6 ശതമാനം മാത്രമായിരുന്നതായി പഠനം സൂചിപ്പിക്കുന്നു.

2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്ത് 7000 കോടി ഡോളറിന്റെ കരുതല്‍ ധനം കുറഞ്ഞു. കോവിഡ് കാലയളവില്‍ ഇത് 1700 കോടി ഡോളറായി. യുക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂലായ് വരെയുള്ള കാലയളവില്‍ ഇത് 5600 കോടി ഡോളര്‍ ആയി.

പലിശനിരക്ക്, പണപ്പെരുപ്പം, ആഗോള പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുതലായവയാണ് ചാഞ്ചാട്ടത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഇന്ത്യന്‍ റുപ്പിയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിനു കഴിഞ്ഞതായി പഠനം പറയുന്നു.

Tags: