ഡിബി പവറിനെ 7,017 കോടി രൂപയ്ക്ക് അദാനി പവര്‍ ഏറ്റെടുക്കും
ഡെല്‍ഹി: ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍ ചമ്പ ജില്ലയില്‍ 2 x 600 മെഗാവാട്ട് താപവൈദ്യുത നിലയം നടത്തുന്ന ഡിബി പവറിനെ 7,017 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അദാനി പവര്‍ അറിയിച്ചു. ഡിലിജന്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (ഡിപിപിഎൽ) മൊത്തം ഇഷ്യൂ ചെയ്തതും സബ്സ്‌ക്രൈബുചെയ്തതുമായ പേയ്ഡ് അപ്പ് ഓഹരി മൂലധനത്തിന്റെയും പ്രിഫറന്‍സ് ഓഹരി മൂലധനത്തിന്റെയും 100 ശതമാനം അദാനി പവര്‍ ഏറ്റെടുക്കും. ഡിബി പവറിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് ഡിപിപിഎല്‍. 2021-22ല്‍ 0.19 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു ഈ കമ്പനിക്ക്.ഏറ്റെടുക്കലിനുള്ള സമയപരിധി […]
ഡെല്‍ഹി: ഛത്തീസ്ഗഡിലെ ജന്‍ജ്ഗിര്‍ ചമ്പ ജില്ലയില്‍ 2 x 600 മെഗാവാട്ട് താപവൈദ്യുത നിലയം നടത്തുന്ന ഡിബി പവറിനെ 7,017 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അദാനി പവര്‍ അറിയിച്ചു.
ഡിലിജന്റ് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (ഡിപിപിഎൽ) മൊത്തം ഇഷ്യൂ ചെയ്തതും സബ്സ്‌ക്രൈബുചെയ്തതുമായ പേയ്ഡ് അപ്പ് ഓഹരി മൂലധനത്തിന്റെയും പ്രിഫറന്‍സ് ഓഹരി മൂലധനത്തിന്റെയും 100 ശതമാനം അദാനി പവര്‍ ഏറ്റെടുക്കും. ഡിബി പവറിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് ഡിപിപിഎല്‍. 2021-22ല്‍ 0.19 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു ഈ കമ്പനിക്ക്.ഏറ്റെടുക്കലിനുള്ള സമയപരിധി 2022 ഒക്ടോബര്‍ 31 വരെയായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ തീയതി പരസ്പര ഉടമ്പടി പ്രകാരം നീട്ടാം.
ഛത്തീസ്ഗഢ് സംസ്ഥാനത്തെ താപവൈദ്യുത മേഖലയില്‍ അദാനി പവറിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കും.
ഗ്വാളിയോറിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അധികാരപരിധിയില്‍ 2006 ഒക്ടോബര്‍ 12-നാണ് ഡിബി പവര്‍ ആരംഭിച്ചത്. അതേസമയം മധ്യപ്രദേശിലെ ഗ്വാളിയോറിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ഓഫീസിന്റെ അധികാരപരിധിയില്‍ 2010 മെയ് 13-നാണ് ഡിപിപിഎല്‍ ആരംഭിച്ചത്.