എസിസി-അംബുജ സിമന്റ്സ് ഓഹരികള്‍ക്ക് അദാനിയുടെ ഓപ്പണ്‍ ഓഫര്‍

ഡെല്‍ഹി: അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ 26 ശതമാനം വീതം ഓഹരികള്‍ പൊതുജനങ്ങളിൽ നിന്നും സ്വന്തമാക്കുന്നതിനായി അദാനി ഗ്രുപ്പിന്റെ 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറിന് സെബി അനുമതി നൽകി.

Update: 2022-08-21 00:40 GMT

ഡെല്‍ഹി: അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ 26 ശതമാനം വീതം ഓഹരികള്‍ പൊതുജനങ്ങളിൽ നിന്നും സ്വന്തമാക്കുന്നതിനായി അദാനി ഗ്രുപ്പിന്റെ 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറിന് സെബി അനുമതി നൽകി.

അംബുജ സിമന്റ്‌സ് ഓഹരിക്ക് 385 രൂപയും എസിസിക്ക് 2,300 രൂപയുമാണ് ഓപ്പണ്‍ ഓഫര്‍ വില നിശ്ചയിച്ചിട്ടുള്ളത്.

അംബുജ സിമന്റ് ഓഹരികൾ 3 ശതമാനം ഉയർന്ന് 420 രൂപയിലും എസിസി 1 ശതമാനം ഉയർന്ന് 2,394 രൂപയിലുമാണ് വെള്ളിയാഴ്ച അവസാനിച്ചത്.

അതുകൊണ്ടു തന്നെ അതിലും കുറഞ്ഞ വിലയിലുള്ള ഓപ്പൺ ഓഫറിന് വലിയ ആവേശമൊന്നും പൊതുജനങ്ങളിൾ നിന്നും ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ഇക്കഴിഞ്ഞ മെയ് മാസം സ്വിസ് സ്ഥാപനമായ ഹോള്‍സിമിന്റെ ഇന്ത്യൻ ബിസിനസുകളായ അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ നിയന്ത്രിത ഓഹരികള്‍ 10.5 ബില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 83,920 കോടി രൂപ) സ്വന്തമാക്കുന്നതായി അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെബി ഓപ്പണ്‍ ഓഫറിന് അനുമതി നല്‍കുകയായിരുന്നു.

ഓപ്പണ്‍ ഓഫര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുകയാണെങ്കിൽ 31,000 കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

അദാനി ഫാമിലി ഗ്രൂപ്പിന്റെ മൗറീഷ്യസ് ആസ്ഥാനമായുള്ള ആണ് ആരംഭിച്ച ഓപ്പണ്‍ ഓഫർ മുന്നോട്ടുവെച്ചിട്ടുള്ളത്.

ഓപ്പണ്‍ ഓഫറിന്റെ മാനേജര്‍മാരായ ഐസിഐസിഐ സെക്യൂരിറ്റീസും ഡച്ച് ഇക്വിറ്റീസ് ഇന്ത്യയും സമര്‍പ്പിച്ച പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഓപ്പണ്‍ ഷെയറുകളുടെ ടെന്‍ഡറിംഗ് വരുന്ന വെള്ളിയാഴ്ച്ചയോടെ, ആഗസ്ത് 26 നു, ആരംഭിക്കും; സെപ്റ്റംബര്‍ 9 നാണ് അവസാനിക്കുന്നത്.

Tags:    

Similar News