ഗോ ഡിജിറ്റ് ലൈഫിന്റെ 9.94 ശതമാനം ഓഹരികള്‍ എച്ച്ഡിഎഫ്സി ബാങ്ക് ഏറ്റെടുക്കും

ഡെല്‍ഹി: ഗോ ഡിജിറ്റ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 9.94 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. 49.9 കോടി രൂപയ്ക്കും 69.9 കോടി രൂപയ്ക്കും ഇടയിലുള്ള ഒരു തുക രണ്ട് ഘട്ടമായി നല്‍കി ഓഹരികള്‍ ഏറ്റെടുക്കാനാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 9.94 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആര്‍ഡിഎയുടെ അനുമതി ലഭിച്ചാല്‍ കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ്സ് ആരംഭിക്കും. അതേസമയം, ഫെയര്‍ഫാക്സ് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് […]

Update: 2022-08-26 02:47 GMT

ഡെല്‍ഹി: ഗോ ഡിജിറ്റ് ലൈഫ് ഇന്‍ഷുറന്‍സിന്റെ 9.94 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. 49.9 കോടി രൂപയ്ക്കും 69.9 കോടി രൂപയ്ക്കും ഇടയിലുള്ള ഒരു തുക രണ്ട് ഘട്ടമായി നല്‍കി ഓഹരികള്‍ ഏറ്റെടുക്കാനാണ് കരാറില്‍ വ്യവസ്ഥ ചെയ്യുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് 9.94 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആര്‍ഡിഎയുടെ അനുമതി ലഭിച്ചാല്‍ കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ്സ് ആരംഭിക്കും.

അതേസമയം, ഫെയര്‍ഫാക്സ് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയാക്കായി (ഐപിഒ) മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കായി ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് മോട്ടോര്‍ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്, മറൈന്‍ ഇന്‍ഷുറന്‍സ്, ലയബിലിറ്റി ഇന്‍ഷുറന്‍സ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News