മികച്ച വളർച്ചാ സാധ്യത: പ്രാജ് ഇൻഡസ്ട്രീസ് 4 ശതമാനം മുന്നേറി

പ്രാജ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.38 ശതമാനം ഉയർന്നു. നൂറിലധികം രാജ്യങ്ങളിലുള്ള സാന്നിധ്യവും, ആഭ്യന്തര എഥനോൾ പ്ലാന്റുകളിലുള്ള ശക്തമായ നേതൃത്വവും കമ്പനിയ്ക്ക് ഉള്ളതിനാൽ മുൻനിര ആഭ്യന്തര ബ്രോക്കറേജ് പ്രഭുദാസ് ലീലാധർ ഇതി​ന്റെ ഓഹരികൾ വാങ്ങാമെന്ന് ശുപാർശ ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. പ്രഭുദാസ് ലീലാധറിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ എഥനോൾ പ്ലാന്റിന്റെ വികസനത്തിൽ 60-65 ശതമാനം വിഹിതം പ്രാജിനുണ്ട്. ഒപ്പം വരും വർഷങ്ങളിൽ 40-50 ബില്യൻ രൂപയുടെ ഓർഡറുകളും ലഭിച്ചേക്കാം. എഥനോൾ വിഭാഗത്തിലുള്ള സാധ്യതകളിൽ മാത്രം […]

Update: 2022-08-29 09:07 GMT

പ്രാജ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.38 ശതമാനം ഉയർന്നു. നൂറിലധികം രാജ്യങ്ങളിലുള്ള സാന്നിധ്യവും, ആഭ്യന്തര എഥനോൾ പ്ലാന്റുകളിലുള്ള ശക്തമായ നേതൃത്വവും കമ്പനിയ്ക്ക് ഉള്ളതിനാൽ മുൻനിര ആഭ്യന്തര ബ്രോക്കറേജ് പ്രഭുദാസ് ലീലാധർ ഇതി​ന്റെ ഓഹരികൾ വാങ്ങാമെന്ന് ശുപാർശ ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്.

പ്രഭുദാസ് ലീലാധറിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ എഥനോൾ പ്ലാന്റിന്റെ വികസനത്തിൽ 60-65 ശതമാനം വിഹിതം പ്രാജിനുണ്ട്. ഒപ്പം വരും വർഷങ്ങളിൽ 40-50 ബില്യൻ രൂപയുടെ ഓർഡറുകളും ലഭിച്ചേക്കാം. എഥനോൾ വിഭാഗത്തിലുള്ള സാധ്യതകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യം വിനിയോഗിക്കുന്നതിന് ഹൈപ്യൂരിറ്റി സിസ്റ്റം, എഞ്ചിനീയറിങ് ബിസ്സിനസ്സ് പോലുള്ള മറ്റു മേഖലകളിലേക്കും വിജയകരമായി ചുവടുവച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ മൊത്ത വില്പനയിൽ 9 ശതമാനം ഹൈ പ്യൂരിറ്റി സിസ്റ്റത്തിൽ നിന്നും, 20 ശതമാനം വളർന്നു വരുന്ന ബിസ്സിനസ്സ് വിഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നു.

യൂറോപ്പ് മികച്ച വളർച്ചാ അവസരങ്ങൾ കമ്പനിയ്ക്ക് നൽകുന്നുണ്ട്. അമ്പതോളം 2ജി എഥനോൾ പ്ലാന്റുകൾ അവിടെ സ്ഥാപിക്കാനുള്ള അവസരം കമ്പനിയ്ക്ക് ലഭിച്ചേക്കാം. 2ജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ചുരുക്കം ചില കമ്പനികളിലൊന്നാണ് പ്രാജ്. ബ്രസീലും ചോളം അടിസ്ഥാനമാക്കിയുള്ള 1ജി എഥനോൾ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അടുത്ത 5 വർഷത്തേക്ക് 5 ബില്യൺ ലിറ്ററിന്റെ ശേഷി സ്ഥാപിക്കുന്നതിനുള്ള അവസരം ലഭിക്കും. ബയോ എനർജി വിഭാഗത്തിലെ മുൻനിര സ്ഥാപനമായതിനാൽ ഈ അവസരങ്ങൾ കഴിവതും ഉപയോഗപ്പെടുത്താൻ കമ്പനിക്കു സാധിക്കും.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 417.10 രൂപ വരെ എത്തിയ ഓഹരി, 4.23 ശതമാനം നേട്ടത്തിൽ 406.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News