റിലയൻസ് റീട്ടെയിൽ ഇന്ത്യക്കാർക്ക് മിതമായ നിരക്കിൽ നിലവാരമുള്ള ഉത്പന്നങ്ങൾ നൽകും, ഇഷ അംബാനി

  ഡെല്‍ഹി: റിലയന്‍സ് റീട്ടെയില്‍ ഈ വര്‍ഷം എഫ്എംസിജി ബിസിനസ് ആരംഭിക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി അറിയിച്ചു. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളുടെ വികസനവും വിതരണവുമാണ് ഈ ബിസിനസിന്റെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അവര്‍ പറഞ്ഞു. കൂടാതെ, ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിപണനവും റിലയന്‍സ് റീട്ടെയില്‍ ആരംഭിക്കും. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി […]

Update: 2022-08-29 05:26 GMT

 

ഡെല്‍ഹി: റിലയന്‍സ് റീട്ടെയില്‍ ഈ വര്‍ഷം എഫ്എംസിജി ബിസിനസ് ആരംഭിക്കുമെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി അറിയിച്ചു. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളുടെ വികസനവും വിതരണവുമാണ് ഈ ബിസിനസിന്റെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അവര്‍ പറഞ്ഞു.

കൂടാതെ, ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിപണനവും റിലയന്‍സ് റീട്ടെയില്‍ ആരംഭിക്കും. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഗോത്രവര്‍ഗക്കാരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ഇന്ത്യയിലുടനീളം വിപണനം ചെയ്യുമെന്ന് ഇഷ അംബാനി പറഞ്ഞു.

ഇത് തൊഴിലിനും സംരംഭകത്വത്തിനും നല്ല അവസരം പ്രദാനം ചെയ്യുക മാത്രമല്ല, ഇന്ത്യന്‍ കരകൗശല വിദഗ്ധരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവും വൈദഗ്ധ്യവും വിജ്ഞാന അടിത്തറയും സംരക്ഷിക്കാനും സഹായിക്കുമെന്നും ഇഷ അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍).

Tags: