തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ഐപിഒ സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും

മുംബൈ: സ്വകാര്യ ബാങ്കായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് 832 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരു ഓഹരിക്ക് 500-525 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. പ്രാരംഭ ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ 7 ന് അവസാനിക്കും. ഐപിഒ-യുടെ 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം സെപ്റ്റംബര്‍ 2 ന് […]

Update: 2022-08-30 06:30 GMT

മുംബൈ: സ്വകാര്യ ബാങ്കായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് 832 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരു ഓഹരിക്ക് 500-525 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു.

പ്രാരംഭ ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ 7 ന് അവസാനിക്കും.

ഐപിഒ-യുടെ 75 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം സെപ്റ്റംബര്‍ 2 ന് ആരംഭിക്കും. ഐപിഒ 1.58 കോടി ഓഹരികളുടെ പുതിയ ഇഷ്യുവായിരിക്കും. ഇഷ്യൂവില്‍ നിന്നുള്ള വരുമാനം ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കും.

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവയാണ് പബ്ലിക് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

ഏകദേശം 100 വര്‍ഷത്തെ ചരിത്രമുള്ള രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നാണ് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്. ഇത് പ്രാഥമികമായി എംഎസ്എംഇ, കാര്‍ഷിക, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ്, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവ നല്‍കുന്നു.

Tags:    

Similar News