സിന്‍ജീന്‍ ഇന്റര്‍നാഷണലിന്റെ 5.4% ഓഹരികള്‍ ബയോകോണ്‍ വിറ്റഴിച്ചു

ഡെല്‍ഹി: മരുന്ന് നിര്‍മ്മാതാക്കളായ ബയോകോണ്‍ തങ്ങളുടെ ഗവേഷണ വിഭാഗമായ സിന്‍ജീന്‍ ഇന്റര്‍നാഷണലിന്റെ 5.4 ശതമാനം ഓഹരികള്‍ 1,220 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. സിന്‍ജീന്‍ ഇന്റര്‍നാഷണലിന്റെ പ്രൊമോട്ടറായ ബയോകോണ്‍ ഓഹരികള്‍ ഓരോന്നിനും ശരാശരി 560.04 രൂപ നിരക്കില്‍ മൊത്തം 21,789,164 ഓഹരികളാണ് വിറ്റഴിച്ചത്. 1,220.28 കോടി രൂപയാണ് ഇടപാടിന്റെ മൊത്ത മൂല്യം. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും കമ്പനിയുടെ ഓഹരികള്‍ വാങ്ങിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ജൂണിലെ കണക്കനുസരിച്ച്, പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 70.29 ശതമാനത്തില്‍ ബയോകോണിന് […]

Update: 2022-09-06 23:35 GMT

ഡെല്‍ഹി: മരുന്ന് നിര്‍മ്മാതാക്കളായ ബയോകോണ്‍ തങ്ങളുടെ ഗവേഷണ വിഭാഗമായ സിന്‍ജീന്‍ ഇന്റര്‍നാഷണലിന്റെ 5.4 ശതമാനം ഓഹരികള്‍ 1,220 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു.

സിന്‍ജീന്‍ ഇന്റര്‍നാഷണലിന്റെ പ്രൊമോട്ടറായ ബയോകോണ്‍ ഓഹരികള്‍ ഓരോന്നിനും ശരാശരി 560.04 രൂപ നിരക്കില്‍ മൊത്തം 21,789,164 ഓഹരികളാണ് വിറ്റഴിച്ചത്.

1,220.28 കോടി രൂപയാണ് ഇടപാടിന്റെ മൊത്ത മൂല്യം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും കമ്പനിയുടെ ഓഹരികള്‍ വാങ്ങിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

ജൂണിലെ കണക്കനുസരിച്ച്, പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 70.29 ശതമാനത്തില്‍ ബയോകോണിന് സിന്‍ജീനില്‍ 69.99 ശതമാനം ഓഹരിയുണ്ട്.

ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 നു ബയോകോൺ ഓഹരി എൻ എസ ഇ-യിൽ 3.80 രൂപ ഉയർന്നു 296.35 രൂപയ്ക്കു വ്യാപാരം നടക്കുന്നു.

Tags:    

Similar News