ലോകകപ്പ്: ദോഹയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യയുടെ 20 പുതിയ സര്‍വീസുകൾ

ഡെല്‍ഹി: ദോഹയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി, എയര്‍ ഇന്ത്യ  ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ആഴ്ചയില്‍ 20 പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന്  പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധന പ്രതീക്ഷിച്ചാണ് ശേഷി വര്‍ധിപ്പിക്കുന്നതെന്ന്, കമ്പനി വ്യക്തമാക്കി. ഒക്ടോബര്‍ 30 മുതല്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. പതിമൂന്ന് വിമാനങ്ങള്‍ മുംബൈയില്‍ നിന്നും നാല് […]

Update: 2022-09-09 01:47 GMT

fifa world cup 2022 e bus terminal

ഡെല്‍ഹി: ദോഹയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി, എയര്‍ ഇന്ത്യ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ആഴ്ചയില്‍ 20 പുതിയ വിമാനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധന പ്രതീക്ഷിച്ചാണ് ശേഷി വര്‍ധിപ്പിക്കുന്നതെന്ന്, കമ്പനി വ്യക്തമാക്കി. ഒക്ടോബര്‍ 30 മുതല്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
പതിമൂന്ന് വിമാനങ്ങള്‍ മുംബൈയില്‍ നിന്നും നാല് വിമാനങ്ങള്‍ ഹൈദരാബാദ്, മൂന്നെണ്ണം ചെന്നൈ എന്നിങ്ങനെയാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്കുള്ള നിലവിലെ പ്രതിദിന വിമാനങ്ങള്‍ക്ക് പുറമേയാണ് ഈ സര്‍വീസ്.
കഴിഞ്ഞ മാസം എയര്‍ ഇന്ത്യ ആഭ്യന്തര നെറ്റ്വര്‍ക്കില്‍ 14 പുതിയ വിമാനങ്ങള്‍ കൂടി വര്‍ധിപ്പിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് ഖത്തറിലേക്കുള്ള ഈ അധിക സര്‍വീസുകള്‍. ഈ അധിക 14 വിമാനങ്ങളില്‍ ഡല്‍ഹി-മുംബൈ, ഡല്‍ഹി-ബെംഗളൂരു, മുംബൈ-ചെന്നൈ റൂട്ടുകളില്‍ രണ്ട് പുതിയ സര്‍വീസുകളും, മുംബൈ-ബെംഗളൂരു റൂട്ടില്‍ ഒരു പുതിയ സര്‍വീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ലോകത്തിന്റെ ഈ ഭാഗത്ത് ഫുട്‌ബോള്‍ മാമാങ്കം വരുമ്പോള്‍, അതുവഴി ഇന്ത്യയും, ഖത്തറും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നതെന്ന്, എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ലോകത്തിലെ മികച്ച ഫുട്‌ബോള്‍ പ്രതിഭകള്‍ പരസ്പരം മത്സരിക്കുന്ന ഖത്തറിലെ സ്റ്റേഡിയങ്ങളിലെത്താന്‍ ഇന്ത്യയിലുടനീളമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. അവരുടെ യാത്രാനുഭവവും സൗകര്യപ്രദവും തടസ്സമില്ലാത്തതുമാക്കാനാണ് ഞങ്ങള്‍ വിമാനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, അദ്ദേഹം പറഞ്ഞു.
Tags:    

Similar News