ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം സെപ്റ്റംബറില്‍ 5,600 കോടി രൂപ

ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ സെപ്റ്റംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 5,600 കോടി രൂപ. ഉത്സവ കാലത്തെ ഉപഭോക്തൃ ചെലവിലെ വളര്‍ച്ചയും, മറ്റ് വളര്‍ന്നു വരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോഴുള്ള മെച്ചപ്പെട്ട ആഭ്യന്തര സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്താണ് ഈ നിക്ഷേപം. ഡിപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെ അറ്റ നിക്ഷേപവും, ജൂലൈയില്‍ ഏകദേശം 5,00 കോടി രൂപയുടെ നിക്ഷേപവുമാണുണ്ടായിരുന്നത്. 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലുമുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ 2.46 ലക്ഷം […]

Update: 2022-09-11 05:45 GMT

ഡെല്‍ഹി: വിദേശ നിക്ഷേപകര്‍ സെപ്റ്റംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 5,600 കോടി രൂപ. ഉത്സവ കാലത്തെ ഉപഭോക്തൃ ചെലവിലെ വളര്‍ച്ചയും, മറ്റ് വളര്‍ന്നു വരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോഴുള്ള മെച്ചപ്പെട്ട ആഭ്യന്തര സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്താണ് ഈ നിക്ഷേപം.

ഡിപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെ അറ്റ നിക്ഷേപവും, ജൂലൈയില്‍ ഏകദേശം 5,00 കോടി രൂപയുടെ നിക്ഷേപവുമാണുണ്ടായിരുന്നത്.

2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലുമുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ 2.46 ലക്ഷം കോടി രൂപ വിലയുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ് ഡോ. വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് തുടരാനാണ് സാധ്യത. എന്നിരുന്നാലും, യുഎസ് ബോണ്ട് യീല്‍ഡ് തുടര്‍ച്ചയായി ഉയരുകരയും, ഡോളര്‍ സൂചിക 110 നു മുകളിലേക്ക് ഉയരുകയും ചെയ്താല്‍ അത് നിക്ഷേപ വരവിനെ സ്വാധിനിച്ചേക്കാം.

വിദേശ നിക്ഷേപകര്‍ സെപ്റ്റംബര്‍ 21 ന് പുറത്തുവരാനിരിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലാണ് ശ്രദ്ധവെച്ചിരിക്കുന്നത്. ഫെഡ് കമ്മിറ്റി പലിശ നിരക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

വിദേശ നിക്ഷേപകര്‍ ആഗോള ആഘാതങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ കഴിയുന്ന ആഭ്യന്തര മേഖലകളായ ബാങ്കുകള്‍, ഉപഭോഗ ഓഹരികള്‍ എന്നിവയിലാണ് ശ്രദ്ധ വെയ്ക്കുന്നത്. ഇത് ഇന്ത്യയുടെ വായ്പ വളര്‍ച്ചയുടെയും, ഉപഭോക്തൃ ചെലവാക്കലിന്റെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്.

കൂടാതെ, വിദേശ നിക്ഷേപകര്‍ 158 കോടി രൂപയുടെ അറ്റ നിക്ഷേപം ഈ മാസം ഡെറ്റ് വിപണിയിലും നടത്തിയിട്ടുണ്ട്.

Tags: