ഇന്ത്യയുടെ ജൂലൈ-സെപ്റ്റംബര്‍ ചരക്ക് കയറ്റുമതി 11% ഉയരാൻ സാധ്യതയെന്ന് എക്‌സിം ബാങ്ക്
ഡെല്‍ഹി: ഇന്ത്യയുടെ ചരക്ക് കയറ്റുമതി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 11.4 ശതമാനം ഉയര്‍ന്ന് 114.4 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എക്‌സിം ബാങ്കിന്റെ (എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ) കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഉണ്ടാകാവുന്ന കായറ്റുമതിയിലെ ഉയർച്ചയെ ആഗോളതലത്തില്‍ ഉൽപ്പന്നങ്ങളുടെ വിലയിൽ വരാനിടയുള്ള കുറവ് സ്വാധീനിക്കാൻ ഇടയുണ്ട്. അതുപോലെ, പ്രധാന വ്യാപാര പങ്കാളികള്‍ക്കിടയിലുണ്ടായേക്കാവുന്ന ഇടപാടുകളിലെ കുറവ്, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ലോകമെമ്പാടുമുള്ള കര്‍ശന പണ നയങ്ങള്‍ എന്നിവയും കയറ്റുമതിയിലെ നേട്ടത്തെ ഒരു പരിധി വരെ ബാധച്ചേക്കാം […]
എന്നിരുന്നാലും, 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ ഉണ്ടാകാവുന്ന കായറ്റുമതിയിലെ ഉയർച്ചയെ ആഗോളതലത്തില്‍ ഉൽപ്പന്നങ്ങളുടെ വിലയിൽ വരാനിടയുള്ള കുറവ് സ്വാധീനിക്കാൻ ഇടയുണ്ട്.
അതുപോലെ, പ്രധാന വ്യാപാര പങ്കാളികള്‍ക്കിടയിലുണ്ടായേക്കാവുന്ന ഇടപാടുകളിലെ കുറവ്, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ലോകമെമ്പാടുമുള്ള കര്‍ശന പണ നയങ്ങള്‍ എന്നിവയും കയറ്റുമതിയിലെ നേട്ടത്തെ ഒരു പരിധി വരെ ബാധച്ചേക്കാം എന്ന് എക്‌സിം ബാങ്ക് അതിന്റെ റിപ്പോർട്ടിൽ പറയുന്നു.
