പാല്‍ സംഭരണം: അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000 കോടിയുടെ വിപണിയാകും
ഡെല്‍ഹി: കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാല്‍ ഉത്പാദക കമ്പനികളുടെ പാല്‍ സംഭരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000 കോടി രൂപയുടെ വിപണിയാകുമെന്ന് കണക്കാക്കുന്നതായി ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാല്‍ ഉത്പാദക കമ്പനികള്‍ 5,575 കോടി രൂപയുടെ പാല്‍ സംഭരിച്ചുവെന്ന് ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ പറഞ്ഞു.എന്‍ഡിഡിബി തങ്ങളുടെ ഉപവിഭാഗമായ എന്‍ഡിഡിബി ഡയറി സര്‍വീസസിലൂടെ രാജ്യത്തുടനീളം കൂടുതല്‍ പാല്‍ ഉത്പാദക കമ്പനികള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. […]
ഡെല്‍ഹി: കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള പാല്‍ ഉത്പാദക കമ്പനികളുടെ പാല്‍ സംഭരണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000 കോടി രൂപയുടെ വിപണിയാകുമെന്ന് കണക്കാക്കുന്നതായി ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാല്‍ ഉത്പാദക കമ്പനികള്‍ 5,575 കോടി രൂപയുടെ പാല്‍ സംഭരിച്ചുവെന്ന് ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് ഷാ പറഞ്ഞു.എന്‍ഡിഡിബി തങ്ങളുടെ ഉപവിഭാഗമായ എന്‍ഡിഡിബി ഡയറി സര്‍വീസസിലൂടെ രാജ്യത്തുടനീളം കൂടുതല്‍ പാല്‍ ഉത്പാദക കമ്പനികള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
70 ശതമാനത്തിലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 750,000 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 20 ഓളം ഉത്പാദക സ്ഥാപനങ്ങള്‍ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ഈ 20 സ്ഥാപനങ്ങളില്‍ 18 എണ്ണവും പ്രവര്‍ത്തനമാരംഭിക്കുകയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം പ്രതിദിനം 40 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്ഷീരോത്പാദക കമ്പനികളുടെ പാല്‍ സംഭരണം പ്രതിദിനം 100 ലക്ഷം ലിറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
