റഷ്യയുമായി രൂപയിൽ വ്യാപാരം; നോഡല്‍ ഏജന്‍സിയല്ലെന്ന് എസ്ബിഐ
മുംബൈ: റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ക്കായുള്ള ഇന്ത്യയുടെ നോഡല്‍ ബാങ്ക് എസ്ബിഐ ആണെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകളെ നിഷേധിച്ച് എസ്ബിഐ. ജൂലൈ 11 ന് ആര്‍ബിഐ രാജ്യത്തെ ബാങ്കുകളോട് രൂപയിലുള്ള ഇടപാടുകള്‍ക്കായി സ്പെഷ്യല്‍ റുപ്പീ വാസ്ട്രോ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എസ്ബിഐ ആര്‍ബിഐ മാര്‍ഗ നിര്‍ദ്ദേശങ്ങളും, ബാങ്കിന്റെ നയങ്ങളും, നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥനകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നത്. എന്നാല്‍, എസ്ബിഐയെ നോഡല്‍ ബാങ്കായി തെരഞ്ഞെടുത്തില്ലെന്നും ബാങ്ക് പ്രസ്താവനയില്‍ […]
മുംബൈ: റഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ക്കായുള്ള ഇന്ത്യയുടെ നോഡല്‍ ബാങ്ക് എസ്ബിഐ ആണെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തകളെ നിഷേധിച്ച് എസ്ബിഐ.
ജൂലൈ 11 ന് ആര്‍ബിഐ രാജ്യത്തെ ബാങ്കുകളോട് രൂപയിലുള്ള ഇടപാടുകള്‍ക്കായി സ്പെഷ്യല്‍ റുപ്പീ വാസ്ട്രോ അക്കൗണ്ട് തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എസ്ബിഐ ആര്‍ബിഐ മാര്‍ഗ നിര്‍ദ്ദേശങ്ങളും, ബാങ്കിന്റെ നയങ്ങളും, നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് റഷ്യയില്‍ നിന്നുള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥനകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നത്. എന്നാല്‍, എസ്ബിഐയെ നോഡല്‍ ബാങ്കായി തെരഞ്ഞെടുത്തില്ലെന്നും ബാങ്ക് പ്രസ്താവനയില്‍ പറയുന്നു.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ പ്രസ്താവനയോടെ, എസ്ബിഐയെ നോഡല്‍ ബാങ്കായി അംഗീകരിച്ചുവെന്നും, വ്യാപാരം സജ്ജമാക്കുന്നതിനായി ഉടന്‍ റഷ്യ തങ്ങളുടെ ബാങ്കിന്റെ പേര് പ്രഖ്യാപിച്ചേക്കുമെന്നും വ്യക്തമാക്കുന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.