എച്ച്ഡിഎഫ്സി-എക്സൈഡ് ലൈഫ് ലയനത്തിന് എന്‍സിഎല്‍ടി അംഗീകാരം

ഡെല്‍ഹി: എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി ലയിപ്പിക്കുന്നതിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കി. സ്‌കീം ഓഫ് അമാല്‍ഗമേഷന്‍ എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ച് അംഗീകരിച്ചതായി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അറിയിച്ചു. ഈ വര്‍ഷം ആദ്യം എച്ച്ഡിഎഫ്സി ലൈഫ് അവരുടെ മാതൃസ്ഥാപനമായ എക്സൈഡ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 8.7 കോടിയിലധികം ഓഹരികള്‍ 685 രൂപ ഇഷ്യു വിലയിലും 726 കോടി രൂപ ക്യാഷ് പേഔട്ടിലും ഇഷ്യൂ ചെയ്ത് മൊത്തം 6,687 കോടി രൂപയില്‍ […]

Update: 2022-09-16 23:37 GMT
ഡെല്‍ഹി: എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി ലയിപ്പിക്കുന്നതിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കി. സ്‌കീം ഓഫ് അമാല്‍ഗമേഷന്‍ എന്‍സിഎല്‍ടിയുടെ മുംബൈ ബെഞ്ച് അംഗീകരിച്ചതായി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അറിയിച്ചു.
ഈ വര്‍ഷം ആദ്യം എച്ച്ഡിഎഫ്സി ലൈഫ് അവരുടെ മാതൃസ്ഥാപനമായ എക്സൈഡ് ഇന്‍ഡസ്ട്രീസില്‍ നിന്ന് 8.7 കോടിയിലധികം ഓഹരികള്‍ 685 രൂപ ഇഷ്യു വിലയിലും 726 കോടി രൂപ ക്യാഷ് പേഔട്ടിലും ഇഷ്യൂ ചെയ്ത് മൊത്തം 6,687 കോടി രൂപയില്‍ എക്സൈഡ് ലൈഫിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
എച്ച്ഡിഎഫ്സി ലൈഫില്‍ എക്സൈഡ് ഇന്‍ഡസ്ട്രീസിന് ഇപ്പോള്‍ 4.1 ശതമാനം ഓഹരിയുണ്ട്. അതേസമയം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) അന്തിമ അനുമതിക്ക് വിധേയമാണ് ഈ ലയനപദ്ധതി.
Tags:    

Similar News