ഒഎന്‍ഡിസിയുടെ 5.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ബാങ്ക് ഓഫ് ഇന്ത്യ
ഇ-കൊമേഴ്സ് സ്ഥാപനമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ (ഒഎന്‍ഡിസി)യുടെ 5.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ബാങ്ക് ഓഫ് ഇന്ത്യ. 10 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. ഒഎന്‍ഡിസിയിലെ മൊത്തം ഷെയര്‍ഹോള്‍ഡിംഗിന്റെ 5.56 ശതമാനം ഓഹരികളാണ് ബാങ്കിന്റെ കൈവശമുള്ളത്. 2021 ഡിസംബറില്‍ ഓഹരിക്ക് 100 രൂപ നിരക്കില്‍ ഡിജിറ്റല്‍ കൊമേഴ്‌സ് കമ്പനിയില്‍ 10,00,000 ഓഹരികള്‍ സ്വന്തമാക്കിയത് ഇതിനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മറ്റനേകം ബാങ്കുകളും ഒഎന്‍ഡിസിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്കുകള്‍ വഴിയുള്ള ചരക്കുകളുടെയും […]
ഇ-കൊമേഴ്സ് സ്ഥാപനമായ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ (ഒഎന്‍ഡിസി)യുടെ 5.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ബാങ്ക് ഓഫ് ഇന്ത്യ. 10 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.
ഒഎന്‍ഡിസിയിലെ മൊത്തം ഷെയര്‍ഹോള്‍ഡിംഗിന്റെ 5.56 ശതമാനം ഓഹരികളാണ് ബാങ്കിന്റെ കൈവശമുള്ളത്. 2021 ഡിസംബറില്‍ ഓഹരിക്ക് 100 രൂപ നിരക്കില്‍ ഡിജിറ്റല്‍ കൊമേഴ്‌സ് കമ്പനിയില്‍ 10,00,000 ഓഹരികള്‍ സ്വന്തമാക്കിയത് ഇതിനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മറ്റനേകം ബാങ്കുകളും ഒഎന്‍ഡിസിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
രാജ്യത്തെ ഡിജിറ്റല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്കുകള്‍ വഴിയുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിനായി തുറന്ന നെറ്റ്വര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കാനാണ് ഒഎന്‍ഡിസി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഇ-കൊമേഴ്‌സിനെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.