മൂന്ന് ലക്ഷം കവറേജ്; ഡെലിവറി തൊഴിലാളികൾക്ക് സൊമാറ്റോയുടെ 'ആഡ് ഓണ്‍'

  ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ തങ്ങളുടെ ഭക്ഷണ വിതരണ ജോലിക്കാര്‍ക്കായി മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടപ്പിലാക്കുന്നത്. നിലവില്‍ സൊമാറ്റോ തങ്ങളുടെ ഭക്ഷണ വിതരണ പങ്കാളിക്കള്‍ക്കായി 10,00,000 ലക്ഷം രൂപയുടെ ലൈഫ് കവറേജും, ഭക്ഷണ വിതരണ പങ്കാളി മരിക്കാനിടയായാല്‍ ഒരു നിശ്ചിത തുക മരണാനുബന്ധ ചെലവുകള്‍ക്കായും നല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ നിരവധി അപകടങ്ങളും, ആക്രമണങ്ങളും നേരിടേണ്ടി വരികയും, […]

Update: 2022-09-28 04:01 GMT

 

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ തങ്ങളുടെ ഭക്ഷണ വിതരണ ജോലിക്കാര്‍ക്കായി മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഡെല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടപ്പിലാക്കുന്നത്.
നിലവില്‍ സൊമാറ്റോ തങ്ങളുടെ ഭക്ഷണ വിതരണ പങ്കാളിക്കള്‍ക്കായി 10,00,000 ലക്ഷം രൂപയുടെ ലൈഫ് കവറേജും, ഭക്ഷണ വിതരണ പങ്കാളി മരിക്കാനിടയായാല്‍ ഒരു നിശ്ചിത തുക മരണാനുബന്ധ ചെലവുകള്‍ക്കായും നല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ നിരവധി അപകടങ്ങളും, ആക്രമണങ്ങളും നേരിടേണ്ടി വരികയും, ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഡെലിവറി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനും സുരക്ഷ ആശങ്കകളുടെ പേരിലും പ്രതിഷേധം ഉണ്ടായിരുന്നു.
ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ഓരോ തൊഴിലാളിയ്ക്കും അവരുടെ ഭാഷയില്‍ തന്നെ ലഭ്യമാക്കും. എന്തെങ്കിലും അപകടം മൂലം താല്‍ക്കാലിക അംഗവൈകല്യം നേരിടുന്നവര്‍ക്ക് ദിവസം 525 രൂപ മുതല്‍ നല്‍കും. ഇത് തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യത്തോടെ തിരികെ വരുന്നത് വരെ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News