8.4% പലിശ നിരക്കില്‍ ഭവന വായ്പയുമായി എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി ഉത്സവ സീസണോടനുബന്ധിച്ചു നടത്തുന്ന കാമ്പെയ്നില്‍ ഭവന വായ്പകള്‍ക്കു 8.40 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കും. 2022 ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 30 വരെയാണ് ഈ ഓഫര്‍ നല്‍കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ 750 ഓ അതിനു മുകളിലോ ഉള്ള തൊഴില്‍ ചെയ്യുന്നവരോ സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയ പ്രൊഫെഷണലുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുന്നത്. ഭവന വായ്പകള്‍, ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണുകള്‍, ഗൃഹ നവീകരണത്തിനുള്ള വായ്പകള്‍, ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍ എന്നിവയ്ക്കും 8.4 ശതമാനം […]

Update: 2022-10-13 22:30 GMT

എച്ച്ഡിഎഫ്‌സി ഉത്സവ സീസണോടനുബന്ധിച്ചു നടത്തുന്ന കാമ്പെയ്നില്‍ ഭവന വായ്പകള്‍ക്കു 8.40 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കും. 2022 ഒക്ടോബര്‍ 7 മുതല്‍ നവംബര്‍ 30 വരെയാണ് ഈ ഓഫര്‍ നല്‍കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ 750 ഓ അതിനു മുകളിലോ ഉള്ള തൊഴില്‍ ചെയ്യുന്നവരോ സ്വയം തൊഴില്‍ ചെയ്യുന്നവരോ ആയ പ്രൊഫെഷണലുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാവുന്നത്.

ഭവന വായ്പകള്‍, ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണുകള്‍, ഗൃഹ നവീകരണത്തിനുള്ള വായ്പകള്‍, ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍ എന്നിവയ്ക്കും 8.4 ശതമാനം പലിശ നിരക്ക് ബാധകമാണെന്ന് എച്ച്ഡിഎഫ് സിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണ്‍ സ്‌കീമിന് കീഴിലാണ് ഈ വായ്പകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ലോണിന്റെ കാലയളവിനെ ആശ്രയിച്ചു ഇതില്‍ വ്യതിയാനം ഉണ്ടാവും. ഇത് എച്ച്ഡിഎഫ്‌സിയുടെ ബെഞ്ച് മാര്‍ക്ക് നിരക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ക്രെഡിറ്റ് സ്‌കോറുകള്‍, സെഗ്മെന്റേഷന്‍, മുന്‍ വായ്പകളുടെ തിരിച്ചടവ് എന്നിവയെ അടിസ്ഥാനമാക്കി എച്ച്ഡിഎഫ്സി നിര്‍ണ്ണയിക്കുന്ന ക്രെഡിറ്റ്/റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ച് പലിശ നിരക്കുകളില്‍ വ്യത്യാസമുണ്ടാകാറുണ്ട്.

Tags: