ഒമിക്രോണിന്റെ പുതിയ വകഭേദം : ആശങ്ക വേണ്ടെന്ന് കേന്ദ്രം
ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. ബിഎ 5.2.1.7 അഥവാ ബിഎഫ് 7 ആണ് കണ്ടെത്തിയത്. പൂനെ സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നതെന്നും രാജ്യത്ത് പരിശോധന ശക്തമാക്കുവാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഒമിക്രോണിന്റെ ഈ വകഭേദമാണ് യുഎസിലും യൂറോപ്പിലും വ്യാപിച്ചത്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനേ സ്വദേശിയില്‍ കണ്ടെത്തിയത് ഒമിക്രോണിന്റെ വകഭേദമാണെന്ന് […]
ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. ബിഎ 5.2.1.7 അഥവാ ബിഎഫ് 7 ആണ് കണ്ടെത്തിയത്. പൂനെ സ്വദേശിയിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നതെന്നും രാജ്യത്ത് പരിശോധന ശക്തമാക്കുവാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ഒമിക്രോണിന്റെ ഈ വകഭേദമാണ് യുഎസിലും യൂറോപ്പിലും വ്യാപിച്ചത്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനേ സ്വദേശിയില്‍ കണ്ടെത്തിയത് ഒമിക്രോണിന്റെ വകഭേദമാണെന്ന് സ്ഥിരീകരണവും വന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്.